Picsart 23 07 30 19 35 43 069

പ്രീസീസൺ മത്സരത്തിൽ തായ്‌ലാന്റ് ക്ലബിനെ തോല്പ്പിച്ച് മുംബൈ സിറ്റി

തായ്‌ലാന്റിൽ പ്രീസീസൺ യാത്രയിൽ ഉള്ള മുംബൈ സിറ്റി ഇന്ന് പ്രീസീസൺ മത്സരത്തിൽ വിജയിച്ചു. ഇന്ന് തായ് ലീഗ് 1 ക്ലബായ പി ടി പ്രചുവപ് എഫ് സിയെ നേരിട്ട മുംബൈ സിറ്റി എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വിജയിച്ചു. ആദ്യ പകുതിയിൽ തന്നെ മുംബൈ സിറ്റി രണ്ടു ഗോളുകളുടെ ലീഡ് എടുത്തിരുന്നു. 25ആം മിനുട്ടിൽ ജോർഗെ പെരേര ഡിയസ് ആണ് മുംബൈ സിറ്റിക്ക് ലീഡ് നൽകിയത്.

മൂന്ന് മിനുട്ടുകൾക്ക് അകം ബിപിൻ സിംഗിലൂടെ മുംബൈ സിറ്റി ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി 2-0 എന്ന ലീഡിൽ അവസാനിപ്പിച്ചു. രണ്ടാം പകുതിയും മുംബൈ സിറ്റി മികച്ച രീതിയിൽ തന്നെ തുടങ്ങി. അവർ 48ആം മിനുട്ടിം മധ്യനിര താരം വിനിത് റായിയിലൂടെ മൂന്നാം ഗോൾ നേടി വിജയം ഉറപ്പിച്ചു.

Exit mobile version