കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസണായി യു എ ഇയിൽ

ഇന്ത്യൻ സൂപ്പർ ലീഗ് ആറാം സീസണ് മുന്നോടിയായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ ടൂർ ആരംഭിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ നടക്കുന്ന പ്രീസീസണ് വേണ്ടി ടീം കഴിഞ്ഞ ദിവസം യാത്ര തിരിച്ചു. പുതിയ സൈനിംഗുകൾ ഉൾപ്പെടെ കേരള ബ്ലാസ്റ്റേഴ്സ് സീനിയർ സ്ക്വാഡിലെ മുഴുവൻ താരങ്ങളും പ്രീസീസൺ ക്യാമ്പിൽ പങ്കെടുക്കും. പുതിയ പരിശീലകൻ ഈൽകോ ഷറ്റോരിയുടെ കീഴിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പ്രീസീസൺ ആണിത്.

മലയാളി താരങ്ങൾ ആയ മുഹമ്മദ് റാഫി, രാഹുൽ കെ പി, അർജുൻ ജയരാജ്, ഹക്കു, രെഹ്നേഷ്, ഷിബിൻ രാജ്, പ്രശാന്ത് തുടങ്ങിയവരെല്ലാം സ്ക്വാഡിനൊപ്പം ഉണ്ട്. ഇന്ത്യൻ ക്യാമ്പിൽ ഉള്ള സഹൽ, ജിങ്കൻ തുടങ്ങിയ താരങ്ങൾ പ്രീസീസൺ ടൂറിൽ പങ്കെടുക്കുകയില്ല. നാല് ആഴ്ച ദൈർഘ്യമുള്ള പ്രീസീസൺ യുഎഇയിലെ പ്രൊഫഷണൽ എ, ബി ഡിവിഷൻ ക്ലബ്ബുകൾക്കെതിരെ നാല് മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് കളിക്കും.

പ്രീസീസൺ മത്സരക്രമം ചുവടെ

06.09.2019 – കേരള ബ്ലാസ്റ്റേഴ്‌സ് X ഡിബ്ബ ക്ലബ്‌ അൽ ഫുജൈറ

12.09.2019 – കേരള ബ്ലാസ്റ്റേഴ്‌സ് X അജ്‌മാൻ സ്പോർട്സ് ക്ലബ്‌

20.09.2019 – കേരള ബ്ലാസ്റ്റേഴ്‌സ് X എമിറേറ്റ്സ് ക്ലബ്‌, റാസ്അൽഖൈമ

27.09.2019 – കേരള ബ്ലാസ്റ്റേഴ്‌സ് X അൽ നാസർ ക്ലബ്‌,ദുബായ്

Exit mobile version