U-21 താരമായി പ്രശാന്ത് മോഹൻ വീണ്ടും ബ്ലാസ്റ്റേഴ്സിൽ

- Advertisement -

 

മുൻ ഇന്ത്യൻ അണ്ടർ 20 താരമായ പ്രശാന്ത് മോഹനേയും കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. അണ്ടർ 21 താരമായാണ് പ്രശാന്ത് മോഹൻ കേരള ബ്ലാസ്റ്റേഴ്സിൽ എത്തുക. കഴിഞ്ഞ സീസണിലും ബ്ലാസ്റ്റേഴ്സിനൊപ്പം പ്രശാന്ത് മോഹൻ ഉണ്ടായിരുന്നു. തിളങ്ങാൻ അവസരം ലഭിച്ചില്ല എന്നു മാത്രം. കഴിഞ്ഞ വർഷം പ്രീസീസണിൽ പ്രശാന്ത് ബ്ലാസ്റ്റേഴ്സ് ജേഴ്സി അണിഞ്ഞ് കളത്തിൽ ഇറങ്ങിയിരുന്നു.

കോഴിക്കോട് സ്വദേശിയാണ് പ്രശാന്ത് മോഹൻ. വിങ്ങിലും മിഡ്ഫീൽഡിലും ഒരേപോലെ മികവുള്ള താരമാണ് പ്രശാന്ത്. കഴിഞ്ഞ വർഷം ഇന്ത്യൻ അണ്ടർ 20 ടീമിലെ അംഗമായിരുന്നു. നേരത്തെ ഇന്ത്യയെ അണ്ടർ 14, അണ്ടർ 16 വിഭാഗത്തിലും പ്രശാന്ത് മോഹൻ പ്രതിനിധീകരിച്ചിട്ടുണ്ട്.

കേരളത്തിലെ യുവതാരങ്ങളെ ടീമിനൊപ്പം തന്നെ നിലനിർത്താനുള്ള നടപടിയായ് വേണം പ്രശാന്തിന്റെ സൈനിംഗിനെ കാണാൻ. നേരത്തെ സഹൽ അബ്ദുൽ സമദിനേയും ജിഷ്ണു ബാലകൃഷ്ണനേയും ബ്ലാസ്റ്റേഴ്സ് അണ്ടർ 21 താരങ്ങളായി എത്തിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement