“വിമർശിച്ചോളു, അസഭ്യം പറയുന്നതാണ് പ്രശ്നം” കേരള ബ്ലാസ്റ്റേഴ്സ് താരം പ്രശാന്ത്

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെ വിമർശിക്കുന്നതിന് താരങ്ങൾക്ക് ആർക്കും പ്രശ്നമില്ല എന്നും അസഭ്യം പറയുന്നതാണ് പ്രശ്നം എന്നും കേരള ബ്ലാസ്റ്റേഴ്സ് താരം പ്രശാന്ത്. ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ വിമർശന രീതിയെ കുറിച്ച് പ്രശാന്ത് സംസാരിച്ചത്. താരങ്ങൾ പ്രകടനം മോശമായാൽ വിമർശനം കേൾക്കേണ്ടതുണ്ട് എന്ന് പ്രശാന്ത് പറഞ്ഞു.

എന്നാൽ തങ്ങളുടെ കുടുംബത്തെയും അച്ഛനെയും അമ്മയെയും തെറി പറഞ്ഞതു കൊണ്ട് കാര്യമില്ല എന്നും അങ്ങനെ വരുമ്പോഴാണ് താരങ്ങളും പ്രതികരിച്ച് പോകുന്നത് എന്നും പ്രശാന്ത് പറഞ്ഞു. കഴിഞ്ഞ സീസണിൽ പരിക്ക് തന്നെ അലട്ടിയെന്നും ഈ സീസണിൽ മികച്ച പ്രകടനം നടത്താൻ ആകുമെന്നാണ് പ്രതീക്ഷയെന്നും കേരള യുവതാരം പറഞ്ഞു.

Exit mobile version