ഔദ്യോഗിക പ്രഖ്യാപനം എത്തി, പ്രശാന്ത് മോഹൻ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു!!

കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിൽ അവസാന അറ് സീസണുകളായി ഉണ്ടായിരുന്ന പ്രശാന്ത് ഇനി ക്ലബിനൊപ്പം ഇല്ല. പ്രശാന്ത് മോഹൻ ക്ലബ് വിട്ടതായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കേരള ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ ടീമിൽ ഏറ്റവും കൂടുതൽ കാലമായി കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉള്ള താരമായിരുന്നു പ്രശാന്ത് മോഹൻ.

പ്രശാന്തിന്റെ കരാർ റദ്ദാക്കി താരത്തെ ഫ്രീ ഏജന്റാക്കി മാറ്റാൻ ആണ് കേരള ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചത്. പ്രശാന്തിന് 2023 വരെ കേരള ബ്ലാസ്റ്റേഴ്സിൽ കരാർ ഉണ്ടായിരുന്നു. കൂടുതൽ അവസരങ്ങൾ കിട്ടാനായാണ് പ്രശാന്ത് കേരള ബ്ലാസ്റ്റേഴ്സ് വിടുന്നത്.

പ്രശാന്ത്

2017ൽ കേരള ബ്ലാസ്റ്റേഴ്സിനായി അരങ്ങേറിയത് മുതൽ പ്രശാന്ത് ടീമിൽ സജീവമായുണ്ട്. എന്നാൽ പലപ്പോഴും ആരാധകരുടെ വിമർശങ്ങൾ ആണ് താരത്തിന് കൂടുതൽ ലഭിച്ചത്. തന്റെ ടീമിലെ സ്ഥാനം ഉറപ്പിക്കുന്ന പ്രകടനം നടത്താനും പ്രശാന്തിനായിരുന്നില്ല. ബ്ലാസ്റ്റേഴ്സിനായി ഐ എസ് എല്ലിൽ 61 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

മുൻ ഇന്ത്യൻ അണ്ടർ 20 താരമാണ് പ്രശാന്ത് മോഹൻ. കോഴിക്കോട് സ്വദേശിയാണ് പ്രശാന്ത് മോഹൻ. ഇന്ത്യയെ അണ്ടർ 14, അണ്ടർ 16 വിഭാഗത്തിലും പ്രശാന്ത് മോഹൻ പ്രതിനിധീകരിച്ചിട്ടുണ്ട്.