Picsart 24 04 29 01 40 52 624

പ്രബീർ ദാസും പ്രിതം കോട്ടാലും കേരള ബ്ലാസ്റ്റേഴ്സ് വിടാൻ സാധ്യത

കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ഡിഫൻസീവ് താരങ്ങളായ പ്രബീർ ദാസിനെയും പ്രിതം കോട്ടാലിനെയും ഈ സീസണിൽ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ. ഈ സീസൺ തുടക്കത്തിൽ ആയിരുന്നു പ്രബീർ ദാസിനെയും പ്രിതം കോട്ടാലിനെയും കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിരുന്നത്. എന്നാൽ രണ്ട് സീനിയർ താരങ്ങൾക്കും കാര്യമായി ഈ സീസണിൽ തിളങ്ങാൻ ആയില്ല. ഇരുവരും പലപ്പോഴും ഡിഫൻസിൽ കേരള ബ്ലാസ്റ്റേഴ്സ് ബാധ്യതയായി മാറുകയും ചെയ്തിരുന്നു.

പ്രബീർ ദാസ് കേരള ബ്ലാസ്റ്റേഴ്സിനായി 8 മത്സരങ്ങൾ മാത്രമേ കളിച്ചുള്ളൂ. ഇതിൽ ആകെ ഒരു മത്സരം മാത്രമേ അദ്ദേഹത്തിന് ക്ലീൻ ഷീറ്റ് കീപ്പ് ചെയ്യാനായിരുന്നുള്ളൂ. 19 മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിനായി പ്രിതം ഇറങ്ങി. എന്നാൽ പ്രീതത്തിന്റെ പ്രകടനങ്ങളും നല്ലതായിരുന്നില്ല. അദ്ദേഹത്തിന്റെ വേഗത കുറവ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസിനെ ബാധിച്ചിരുന്നു. പ്രിതത്തിന്റെ ചില പിഴവുകൾ പല ഗോളുകളും കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങാനും കാരണമായി. ഇരുവരും കൊൽക്കത്തൻ ക്ലബ്ബുകളിലേക്ക് മടങ്ങും എന്നാണ് ആദ്യ സൂചനകൾ‌ എന്നാൽ ഇതുവരെ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല

Exit mobile version