പൂനെ കോച്ച് റാങ്കോ പോപോവിചിന്റെ സസ്പെൻഷൻ നീക്കി

പൂനെ സിറ്റി കോച്ച് റാങ്കോ പോപോവിചിന്റെ സസ്പെൻഷൻ എ ഐ എഫ് എഫ് നീക്കി. ബെംഗളൂരു എഫ് സിക്കെതിരായ ആദ്യ പാദ മത്സരത്തിൽ റഫറിയോടും ഒഫീഷ്യൽസിനോടും മോശം പെരുമാറ്റം നടത്തിയതിനായിരുന്നു പോപോവിചിനെ അടിയന്തരമായി എ ഐ എഫ് എഫ് സസ്പെൻഡ് ചെയ്തത്. എന്നാൽ പൂനെ സിറ്റി സസ്പെൻഷൻ തൽക്കാലത്തേക്ക് പിൻവലിക്കാൻ നൽകിയ അപേക്ഷ മാനിച്ച് തൽക്കാലത്തേക്ക് സസ്പെൻഷൻ പിൻവലിച്ചിരിക്കുകയാണ്.

16ആം തീയതിയാണ് സസ്പെൻഷനിൽ റാങ്കോ പോപോവിചിന്റെ വാദം എ ഐ എഫ് എഫ് കേൾക്കുന്നത്. അതുവരെ ക്ലബിന്റെ ഭാഗത്ത് നിന്നോ പോപോവിചിന്റെ ഭാഗത്ത് നിന്നോ യാതൊരുവിധ നിയമലംഘനവും ഉണ്ടാകില്ല എന്ന് ഉറപ്പി നൽകിയതിനാലാണ് വിലക്ക് നീക്കിയത്. ഇതോടെ ബെംഗളൂരുവിനെതിരായ രണ്ടാം പാദ‌ സെമിയിൽ ഡഗൗട്ടിൽ പോപോവിച് ഉണ്ടാകുമെന്ന് ഉറപ്പായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപവലും റോച്ചും കെസ്രിക് വില്യംസും തിളങ്ങി, അയര്‍ലണ്ടിനെയും വീഴ്ത്തി വിന്‍ഡീസ്
Next articleആരാധകരുടെ പ്രതിഷേധത്തിനൊപ്പം കനത്ത തോൽവിയും ഏറ്റുവാങ്ങി വെസ്റ്റ് ഹാം