ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും മികച്ച താരം ഛേത്രി എന്ന് പൂനെ കോച്ച്

- Advertisement -

ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് സുനിൽ ഛേത്രി എന്ന് പൂനെ സിറ്റി കോച്ച് റാങ്കോ പോപോവിച്. ഇന്നലെ രണ്ടാം സെമിയിൽ പൂനെയെ ഹാട്രിക്ക് ഗോളുകളുമായി ഛേത്രി നിലംപരിശാക്കിയിരുന്നു. ഛേത്രിയെ പോലൊരു താരം ടീമിൽ ഉള്ളത് ബെംഗളൂരു എഫ് സിയുടെ ഭാഗ്യമാണെന്ന് റാങ്കോ പോപോവിച് പറഞ്ഞു.

അദ്ദേഹത്തിൽ പ്രായം 33-34 ആയെങ്കിലും ഛേത്രിയുടെ മെന്റാലിറ്റി കരുത്തുള്ളതാണെന്നും അത് അദ്ദേഹത്തെ മികച്ച താരമാക്കുന്നു എന്നും പോപോവിച് പറഞ്ഞു. എങ്ങനെ വലിയ മത്സരങ്ങളിൽ കളിക്കണമെന്ന് ഛേത്രിക്ക് അറിയാമമെന്നും ഛേത്രി പറഞ്ഞു.

ബെംഗളൂരുവും ബെംഗളൂരു ആരാധകരും ഐ എസ് എൽ കിരീടം അർഹിക്കുന്നുണ്ട് എന്നും റാങ്കോ പോപോവിച് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement