Picsart 24 03 30 20 01 19 805

ISL ഫൈനൽ മെയ് 4ന്, നോക്കൗട്ട് ഫിക്സ്ചർ തീയതികൾ പ്രഖ്യാപിച്ചു

ഇന്ത്യൻ സൂപ്പർ ലീഗ് (ISL) 2023-24 സീസൺ പ്ലേ ഓഫുകളുടെയും ഫൈനലിൻ്റെയും ഷെഡ്യൂൾ വ്യാഴാഴ്ച ലീഗ് അധികൃതർ പ്രഖ്യാപിച്ചു. ഏപ്രിൽ 19 മുതൽ നോക്കൗട്ട് മത്സരങ്ങളും തുടർന്ന് സെമിഫൈനൽ ഹോം, എവേ ഫോർമാറ്റിലും നടക്കും. ഫൈനൽ മെയ് നാലിന് ആകും. വേദികൾ പിന്നീട് പ്രഖ്യാപിക്കും.

മുംബൈ സിറ്റി എഫ്‌സി, മോഹൻ ബഗാന്, ഒഡീഷ എഫ്‌സി, എഫ്‌സി ഗോവ, കേരള ബ്ലാസ്റ്റേഴ്‌സ്, ചെന്നൈയിൻ എഫ്‌സി എന്നിവരാണ് പ്ലേ ഓഫിൽ ഇറങ്ങുക. അവസാന റൗണ്ട് മത്സരങ്ങൾ കൂടെ കഴിഞ്ഞാലെ ആര് ആരെ നേരിടും എന്ന് വ്യക്തമാവുകയുള്ളൂ‌ ഒഡീഷയോ ഗോവയോ ആകും ബ്ലാസ്റ്റേഴ്സിന്റെ അടുത്ത എതിരാളികൾ.

Playoffs Schedule:
Knockouts – April 19 and 20
Semifinals (1st leg) – April 23 and 24
Semifinals (2nd leg) – April 28 and 29
Final: May 4

Exit mobile version