Picsart 23 05 21 21 34 56 392

ഫുർബ ലചെമ്പ മുംബൈ സിറ്റിയിൽ തുടരും

മുംബൈ സിറ്റി യുവ ഗോൾ കീപ്പർ ലെചമ്പയുടെ കരാർ പുതുക്കി. താരം ക്ലബിൽ പുതിയ രണ്ടു വർഷത്തെ കരാർ ഒപ്പുവെച്ചതായി IFTWC റിപ്പോർട്ട് ചെയ്യുന്നു. 2020മുതൽ ലെചമ്പ മുംബൈ സിറ്റിക്ക് ഒപ്പം ഉണ്ടെങ്കിലും ഈ സീസണിലായിരുന്നു താരം ക്ലബിന്റെ പ്രധാന ഗോൾ കീപ്പരായി മാറിയത്. ഈ സീസണിൽ ഐ എസ് എല്ലിൽ 22 മത്സരങ്ങളിൽ വല കാത്ത ലെചമ്പ ആകെ 23 ഗോളുകളേ വഴങ്ങിയുള്ളൂ.

മുംബൈ സിറ്റിക്ക് ഒപ്പം ഐ എസ് എൽ ഷീൽഡ് നേടാനും താരത്തിനായി. റിയൽ കാശ്മീരിൽ നിന്ന് ആയിരുന്നു ഫുർബ ലചെമ്പയാണ് മുംബൈ സിറ്റിയിലേക്ക് വന്നത്. 25കാരനായ ലചെമ്പ ഷില്ലോങ് ലജോങ്ങിലൂടെ വളർന്നു വന്ന താരമാണ്. ഷില്ലോങ്ങിൽ നാലു വർഷത്തോളം ലചെമ്പ കളിച്ചിരുന്നു.

Exit mobile version