പരാജയങ്ങൾ തുടർക്കഥ, പരിശീലകൻ ഫിൽ ബ്രൗണിനെ പുറത്താക്കി ഹൈദരാബാദ് എഫ്സി

- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗിൽ ഹൈദരാബാദ് എഫ്സി പരിശീലകനെ പുറത്താക്കി. ഹൈദരാബാദ് എഫ്സി പരിശീലകനായ ഫിൽ ബ്രൌണുമായി വഴിപിരിഞ്ഞു. ഐഎസ്എല്ലിലെ കന്നി സീസണിലെ മോശം പ്രകടനമാണ് ഫിൽ ബ്രൗണീന് ക്ലബ്ബിൽ നിന്നും പുറത്തേക്കുള്ള വഴി തുറന്നത്‌. കളിച്ച 12 മത്സരങ്ങളിൽ നിന്നും ഒരൊറ്റ ജയം മാത്രമാണ് ഹൈദരാബാദ് എഫ്സി നേടിയിട്ടുള്ളത്.

3-1 തോൽവി ചെന്നൈയിൻ എഫ്സിയോട് ഏറ്റു വാങ്ങിയിരുന്നു ഹൈദരാബാദ്. ഇതിനു പിന്നാലെയാണ് ഹൈദരാബാദ് എഫ്സി മാനേജ്മെന്റ് ഈ തീരുമാനം എടുത്തത്. ഈ സീസണിൽ ഇതുവരെ ഒരൊറ്റ ക്ലീൻ ഷീറ്റ് പോലുമില്ലാത്ത ഹൈദരാബാദ് എഫ്സി 29 ഗോളുകളാണ് വഴങ്ങിയത്. ഐഎസ്എൽ പോയന്റ് നിലയിൽ 5 പോയന്റുമായി 10 ആം സ്ഥാനത്താണ്. ഒൻപതാമതുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് 11 പോയന്റുണ്ട്. മുൻ ഹൾസിറ്റി പരിശീലകനായ ഫിൽ ബ്രൗൺ ഐഎസ്എല്ലിൽ പൂനെ സിറ്റിയുടെ പരിശീലകനുമായിരുന്നു.

Advertisement