Picsart 22 12 30 20 38 11 539

പീറ്റർ ഹാർട്ലി ജംഷദ്പൂർ വിട്ടു, പകരക്കാരൻ എത്തി

ജംഷദ്പൂർ എഫ് സിയുടെ സീനിയർ താരം പീഎരർ ഹാർട്ലി ക്ലബ് വിട്ടു. പരിക്കേറ്റ ഹാർട്ലിക്ക് ഈ സീസണിൽ ഇനി കളിക്കാൻ ആകില്ല എന്ന് ഉറപ്പായിരുന്നു. ഹാർട്ലിയും ജംഷദ്പൂരുൻ തമ്മിലും പരസ്പര ധാരണയിൽ ആണ് കരാർ അവസാനിപ്പിക്കാൻ തീരുമാനം ആയത്. 2020 സീസൺ തുടക്കത്തിൽ ആയിരുന്നു ഹാർട്ലി ജംഷദ്പൂരിൽ എത്തിയത്. അന്ന് മുതൽ ക്ലബിന്റെ ക്യാപ്റ്റനും അദ്ദേഹം ആയിരുന്നു. ഹാർട്ലിയുടെ നേതൃത്വത്തിൽ ജംഷദ്പൂർ കഴിഞ്ഞ സീസണിൽ ഷീൽഡ് കിരീടം സ്വന്തമാക്കിയിരുന്നു.

ഹാർട്ലിക്ക് പകരം ഡൈലൻ ഫോക്സ് ജംഷദ്പൂർ സ്ക്വാഡിൽ എത്തി. മുമ്പ് രണ്ട് ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകൾക്കായി കളിച്ചിട്ടുള്ള താരമാണ് ഫോക്സ്. 28കാരനായ ഡൈലൻ ഫോക്സ് 2020ൽ എഫ് സി ഗോവയുടെ സെന്റർ ബാക്കായായിരുന്നു കളത്തിൽ എത്തിയത്. അതിനു ശേഷം കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റിനായും ഫോക്സ് കളിച്ചു.

Exit mobile version