Picsart 23 08 02 00 58 30 509

മുൻ ചെന്നൈയിൻ താരം സ്ലിസ്കോവിച് ഇനി ജംഷദ്പൂരിൽ

ചെന്നൈയിൻ എഫ്‌സിയിൽ നിന്ന് ഒരു വർഷത്തെ കരാറിൽ ക്രൊയേഷ്യൻ സ്‌ട്രൈക്കർ പീറ്റർ സ്ലിസ്‌കോവിച്ചിനെ ജംഷഡ്പൂർ എഫ്‌സി സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ ചെന്നൈയിനൊപ് 17 മത്സരങ്ങളിൽ നിന്ന് 8 ഗോളുകളും 4 അസിസ്റ്റുകളും താരം നേടിയിരുന്നു.

2010 നും 2015 നും ഇടയിൽ ജർമ്മനിയിലെ FSV മെയിൻസിൽ നിലവിലെ ബയേൺ മ്യൂണിക്ക് ബോസ് തോമസ് ടുഷലിന്റെ കീഴിൽ നിരവധി തവണ കളിച്ചിട്ടുള്ള താരമാണ് സ്ലിസ്കോവിച്.

“ജംഷഡ്പൂർ എഫ്‌സിയിൽ ചേരാൻ കഴിഞ്ഞത് വലിയ കാര്യമാണ്,” മെൻ ഓഫ് സ്റ്റീൽ കുടുംബത്തിന്റെ ഭാഗമാകുന്നതിനെ കുറിച്ച് പീറ്റർ സ്ലിസ്‌കോവിച്ച് പറഞ്ഞു.

“ഇത് എനിക്ക് നന്നായി അറിയാവുന്ന ഒരു ക്ലബാണ്, കഴിഞ്ഞ സീസണിൽ അവർക്കെതിരെ കളിച്ചതിനാൽ ഇത് എത്ര നല്ല ടീമാണെന്ന് എനിക്കറിയാം.” സ്ലിസ്കോവിച് പറഞ്ഞു.

മുമ്പ് ക്രൊയേഷ്യൻ U21 ടീമിനായി ഒന്നിലധികം മത്സരങ്ങൾ താരൻ കളിച്ചിട്ടുണ്ട്. ക്രൊയേഷ്യയിലെ പ്രമുഖ താരങ്ങളായ ഇവാൻ പെരിസിച്ച്, ഡെജാൻ ലോവ്‌റൻ, മാറ്റിയോ കോവാസിച്, ഇവാൻ റാക്കിറ്റിച്ച് തുടങ്ങിയ നിരവധി പേരുകൾക്കൊപ്പം സ്ലിസ്കോവിച് കളിച്ചിട്ടുണ്ട്.

Exit mobile version