Picsart 23 12 27 00 19 50 304

പെപ്രയെ നിലനിർത്താൻ കേരള ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്സ് അവരുടെ അറ്റാക്കിംഗ് താരമായ ക്വാനെ പെപ്രയെ നിലനിർത്താൻ ശ്രമിക്കും. പെപ്രയുമായി കേരള ബ്ലാസ്റ്റേഴ്സ് ഇതു സംബന്ധിച്ച് ചർച്ചകൾ നടത്തുന്നുണ്ട്. പരിക്ക് കാരണം സീസൺ പകുതിയോളം പെപ്രക്ക് നഷ്ടമായിരുന്നു‌. പരിക്കേൽക്കുന്ന സമയത്ത് താരം മികച്ച ഫോമിൽ ആയിരുന്നു‌‌. പെപ്ര, ലൂണ, ദിമി എന്നിവരെ നിലനിർത്താൻ തന്നെയാണ് ക്ലബ് ആഗ്രഹിക്കുന്നത്‌.

ഐ എസ് എല്ലിൽ 2 ഗോളും ഒരു അസിസ്റ്റും താരം നേടിയ പെപ്രയ്ക്ക് സൂപ്പർ കപ്പ് പോരാട്ടത്തിന് ഇടയിൽ ആയിരുന്നു പരിക്കേറ്റത്. അവിടെയും താരം 2 ഗോളുകൾ നേടിയിരുന്നു. ഘാന സ്‌ട്രൈക്കർ സീസൺ തുടക്കത്തിൽ താളം കണ്ടെത്താൻ പ്രയാസപ്പെട്ടിരുന്നു എങ്കിലും ഫോം ആയപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്കിലെ പ്രധാനി ആയി ക്വാമെ പെപ്ര മാറിയിരുന്നു.

2025 വരെ നീണ്ടു നിൽക്കുന്ന കരാർ പെപ്രക്ക് ഇപ്പോൾ ബ്ലാസ്റ്റേഴ്സിൽ ഉണ്ട്. എങ്കിലും താരവും ക്ലബും ആണ് തുടരണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്.

Exit mobile version