പെനാൾട്ടിയുടെ ബലത്തിൽ വിജയവുമായി ചെന്നൈയിൻ തുടങ്ങി

ഇന്ത്യൻ സൂപ്പർ ലീഗ് സീസണ് ചെന്നൈയിന് വിജയത്തോടെ തുടക്കം. ഏക ഗോളിനായിരുന്നു ചെന്നൈയിന്റെ വിജയം. ഒപ്പത്തിനൊപ്പം ഇരു ടീമുകളും നിന്ന മത്സരത്തിൽ ഒരൊറ്റ ഗോളിനാണ് ചെന്നൈയിൻ വിജയിച്ചത്. രണ്ടാം പകുതിയിൽ 64ആം മിനുട്ടിൽ അനിരുദ്ധ താപയെ ഹിതേഷ് വീഴ്ത്തിയതിനാണ് പെനാൾട്ടി വിധിച്ചത്. പെനാൾട്ടി എടുത്ത വിദേശ താരം കൊമാൻ പന്ത് ലക്ഷ്യത്തിൽ എത്തിച്ചു.

അത്ര അധികം അവസരങ്ങൾ ഇല്ലാതിരുന്ന മത്സരമായിരുന്നു ഇന്നത്തേത്. കഴിഞ്ഞ സീസണിൽ ദയനീയ പ്രകടനം നടത്തിയ ചെന്നൈയിന് ഈ വിജയം പുതിയ സീസണ് വലിയ ആത്മവിശ്വാസം നൽകും.