ഗോവൻ ഡിഫൻസിലെ മതിൽ കാർലോസ് പെന വിരമിച്ചു

- Advertisement -

എഫ് സി ഗോവയുടെ ഡിഫൻസിലെ പ്രധാന താരം കാർലോസ് പെന ഫുട്ബോളിൽ നിന്ന് വിരമിച്ചു. താൻ പ്രൊഫഷണൽ ഫുട്ബോൾ കരിയർ അവസാനിപ്പിക്കുകയാണ് എന്ന് താരം തന്നെ ഔദ്യോഗികമായി അറിയിച്ചു. 36കാരനായ സ്പാനിഷ് താരം അവസാന രണ്ടു സീസണിലും എഫ് സി ഗോവയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.

ഈ കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച കാർലോസ് പെന ഗോവയെ ലീഗ് ഘട്ടത്തിൽ ഒന്നാമത് എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു. മുൻ ബാഴ്സലോണ യൂത്ത് ടീം താരമാണ് കാർലോസ് പെന. ബാഴ്സലോണ അക്കാദമിയിലൂടെ വളർന്നു വന്ന താരം ബാഴ്സലോണ ബി , ബാഴ്സലോണ സി ടീമുകൾക്കായി മുമ്പ് കളിച്ചിട്ടുണ്ട്.

സ്പാനിഷ് ക്ലബുകളായ ഗെറ്റാഫെ, ഒവിയേഡോ, വല്ലെഡോയിഡ് എന്നീ ടീമുകളുടെ ഡിഫൻസിലും കാർലോസ് മുമ്പ് മികച്ചു നിന്നിട്ടുണ്ട്. വല്ലഡോയിഡിനായി 160ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. സ്പാനിഷ് യൂത്ത് ടീമുകളെയും കാർലോസ് പ്രതിനിധീകരിച്ചിട്ടുണ്ട്. സ്പെയിനിനായി അണ്ടർ 19, അണ്ടർ 20, അണ്ടർ 21 ജേഴ്സി അണിഞ്ഞിട്ടുണ്ട്‌. 2003ൽ സ്പെയിൻ അണ്ടർ 20 ലോകകപ്പ് റണ്ണേഴ്സ് അപ്പായപ്പോൾ ടീമിൽ ഉണ്ടായിരുന്നു.

Advertisement