ബെർബ ഉണ്ടായിട്ടും പെനാൾട്ടി പെകൂസണ് കൊടുത്തത് പിഴച്ചോ!?

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് അർഹിച്ച വിജയമാണ് ഇന്ന് കലൂർ സ്റ്റേഡിയത്തിൽ നഷ്ടമായത്. 52ആം മിനുട്ടിൽ ഗുഡ്യോണിനെ വീഴ്ത്തിയതിന് കിട്ടിയ പെനാൾട്ടി ഇയാൻ ഹ്യൂം ഇല്ലാത്തത് കൊണ്ട് തന്നെ ബെർബറ്റോവ് ആകും എടുക്കുക എന്നാണ് ഫുട്ബോൾ നിരീക്ഷകർ കരുതിയത്. എന്നാൽ പെകൂസണെ പെനാൾട്ടി ഏൽപ്പിക്കാനായിരുന്നു ടീമിന്റെ തീരുമാനം.

പെകൂസന്റെ വീക്ക് പെനാൾട്ടി എളുപ്പം തന്നെ ചെന്നൈയിൻ ഗോൾ കീപ്പർ കരൺജിത് രക്ഷപ്പെടുത്തുകയും ചെയ്തു. ഇത്തരം സമ്മർദ്ദ ഘട്ടങ്ങളിൽ ആ സമ്മർദ്ദങ്ങളെ മറികടക്കാൻ കഴിവുള്ള ബെർബറ്റോവിനെ പോലൊരു താരം കളത്തിൽ ഉണ്ടാകുമ്പോൾ പെകൂസണെ പെനാൾട്ടി ഏൽപ്പിച്ചത് പിഴച്ചു എന്നു തന്നെ പറയാം. വളരെ അനായസമായി പെനാൾട്ടികൾ എടുക്കുന്ന ബെർബറ്റോവിന്റെ രീതി കണ്ടിട്ടുള്ള ഫുട്ബോൾ പ്രേമികൾ ആരും ബെർബ പെനാൾട്ടി എടുത്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകും.

ബെർബ ഇല്ലായെങ്കിൽ സി കെ വിനീതോ ഡെഡ് ബോളുകൾ സ്ഥിരമായി കൈകാര്യം ചെയ്യുന്ന ജാക്കിചന്ദിനോ ആ പെനാൾട്ടി നൽകാമായിരുന്നു. സീസണിൽ ഉടനീളം ബ്ലാസ്റ്റേഴ്സിനായി മികച്ചു നിന്ന പെകൂസണെ വിമർശിക്കുക അല്ലാ എങ്കിലും, പെനാൾട്ടി പെകൂസണെ ഏൽപ്പിക്കാനുള്ള തീരുമാനം ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്ലേ ഓഫ് എന്ന വലിയ സ്വപ്നത്തിനാണ് കർട്ടൺ ഇട്ടിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement