നവംബറിലെ മികച്ച താരമാവാൻ ബ്ലാസ്റ്റേഴ്സിന്റെ പോൾ റഹുബ്ക

- Advertisement -

കേരളത്തിന്റെ ഗോൾ വലക്ക് മുൻപിൽ വന്മതിൽ തീർത്ത ബ്ലാസ്റ്റേഴ്സിന്റെ പോൾ റഹുബ്ക ഐ.എസ്.എല്ലിൽ നവംബറിലെ ഏറ്റവും മികച്ച കളിക്കാരൻ ആവാനുള്ളവരുടെ സാധ്യത പട്ടികയിൽ. ഒരു ഗോൾ പോലും നേടാൻ കഴിയാതെ പോയ ബ്ലാസ്റ്റേഴ്‌സിന് രണ്ട് മത്സരത്തിലും നിർണ്ണായക രക്ഷപെടുത്തലുകളുമായി റഹുബ്ക രക്ഷകനായിരുന്നു.

ജംഷെഡ്‌പൂരിനെതിരായ അവസാന മത്സരത്തിൽ അധിക സമയത്തിനു തൊട്ടുമുമ്പ് ബെല്‍ഫോര്‍ട്ടിന്റെ ഗോളെന്നുറപ്പിച്ച ഹെഡ്ഡര്‍ താരം പറന്ന് തട്ടിയകറ്റിയിരുന്നു. ആദ്യ മത്സരത്തിലും നിർണ്ണായക രക്ഷപെടുത്തലുകളുമായി റഹുബ്ക താരമായിരുന്നു.

ഐ.എസ്.എൽ പുറത്തിറക്കിയ പട്ടികയിൽ അഞ്ചു പേരുടെ പട്ടികയിൽ ഒരു ഇന്ത്യൻ താരം പോലും ഇല്ല എന്നത് ശ്രദ്ധേയമാണ്. പോൾ റഹുബ്ക്ക് പുറമെ പൂനെ സിറ്റിയിൽ നിന്ന് രണ്ട് താരങ്ങളുണ്ട്. മാഴ്‌സെലോ പെരേരയും എമിലാനോ അൽഫാറോയുമാണ് രണ്ട് പൂനെ താരങ്ങൾ. എഫ്.സി ഗോവയുടെ ഫെറാൻ കോറോമിനാസും ബെംഗളൂരു എഫ്.സിയുടെ മധ്യനിര താരം എറിക്ക് പാർടാലുവുമാണ് സാധ്യത പട്ടികയിൽ ഇടം നേടിയ മറ്റ്‌ രണ്ട്‌ താരങ്ങൾ.

വോട്ട് ചെയ്യാൻ വേണ്ടി താഴെ ഉള്ള ലിങ്ക് തുറക്കുക
http://www.indiansuperleague.com/player-of-the-month

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement