ബ്ലാസ്റ്റേഴ്സിന്റെ പോൾ റഹുബ്ക നവംബറിലെ മികച്ച താരം

- Advertisement -

കേരളത്തിന്റെ ഗോൾ വലക്ക് മുൻപിൽ വന്മതിൽ തീർത്ത ബ്ലാസ്റ്റേഴ്സിന്റെ പോൾ റഹുബ്ക ഐ.എസ്.എല്ലിൽ നവംബറിലെ ഏറ്റവും മികച്ച കളിക്കാരൻ .ആദ്യ രണ്ട് മത്സരങ്ങളിലും ഒരു ഗോൾ പോലും വഴങ്ങാതെ  നിർണ്ണായക രക്ഷപെടുത്തലുകളുമായി റഹുബ്ക ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായിരുന്നു. മുംബൈക്കെതിരെ ഗോൾ വഴങ്ങിയെങ്കിലും മികച്ച സേവുകളുമായി റഹുബ്ക മികച്ച ഫോമിലായിരുന്നു.

ഷെഡ്‌പൂരിനെതിരായ മത്സരത്തിൽ അധിക സമയത്തിനു തൊട്ടുമുമ്പ് ബെല്‍ഫോര്‍ട്ടിന്റെ ഗോളെന്നുറപ്പിച്ച ഹെഡ്ഡര്‍ താരം പറന്ന് തട്ടിയകറ്റിയിരുന്നു. ആദ്യ മത്സരത്തിൽ എ.ടി.കെക്കെതിരെയും നിർണ്ണായക രക്ഷപെടുത്തലുകളുമായി റഹുബ്ക താരമായിരുന്നു.

ഐ.എസ്.എൽ പുറത്തിറക്കിയ അഞ്ചു പേരുടെ പട്ടികയിൽ പോൾ റഹുബ്ക്ക് പുറമെ പൂനെ സിറ്റിയി താരങ്ങളായ മാഴ്‌സെലോ പെരേരയും എമിലാനോ അൽഫാറോയും എഫ്.സി ഗോവയുടെ ഫെറാൻ കോറോമിനാസും ബെംഗളൂരു എഫ്.സിയുടെ മധ്യനിര താരം എറിക്ക് പാർടാലുവുമാണ് ഉണ്ടായിരുന്നത്. ഇവരെയെല്ലാം കടത്തിവെട്ടിയാണ് റഹുബ്ക വിജയിയായത്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement