കേരള ബ്ലാസ്റ്റേഴ്സിന്റെ പോൾ റചുബ്ക ഗോൾ കീപ്പർ ഓഫ് ദി സീസൺ

കേരളാ ബ്ലാസ്റ്റേഴ്‌സ് ഗോൾ കീപ്പർ പോൾ റഹുബ്ക ഐ.എസ് എല്ലിലെ ഏറ്റവും മികച്ച ഗോൾ കീപ്പർക്കുള്ള അവാർഡ് സ്വന്തമാക്കി. ഐ എസ് എല്ലിലെ ആരാധകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് റചുബ്കയെ മികച്ച ഗോൾ കീപ്പറായി തിരഞ്ഞെടുത്തത്. ഐ.എസ് എല്ലിന്റെ തുടക്കത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആക്രമണ നിര ഗോളടിക്കാൻ മറന്നപ്പോൾ മിക്കപ്പോഴും റചുബ്കയുടെ രക്ഷപെടുത്തലുകളാണ് കേരള ബ്ലാസ്റ്റേഴ്സിന് തുണയായത്.

ഐ.എസ്.എല്ലിൽ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി 12മത്സരങ്ങൾ കളിച്ച റചുബ്ക 33 സേവുകളും നടത്തിയിട്ടുണ്ട്. 5 ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കിയ റചുബ്ക കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾ വലക്ക് മുൻപിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleദക്ഷിണാഫ്രിക്ക കുതിയ്ക്കുന്നു, മാര്‍ക്രത്തിനും എബിഡിയ്ക്കും അര്‍ദ്ധ ശതകം
Next articleപന്തില്‍ കൃത്രിമം കാണിച്ചെന്ന് സമ്മതിച്ച് ബാന്‍ക്രോഫ്ട്, ടീം ടാക്ടിക്സെന്ന് സ്റ്റീവ് സ്മിത്ത്