Site icon Fanport

മുൻ വെസ്റ്റ് ഹാം യുണൈറ്റഡ് അസിസ്റ്റന്റ് കോച്ച് ഇനി ചെന്നൈയിന്റെ അസിസ്റ്റന്റ് കോച്ച്

ഇംഗ്ലീഷ് ഫുട്ബോളർ പോൾ ഗ്രൂവ്സിനെ ചെന്നൈയിൻ എഫ് സി അസിസ്റ്റന്റ് കോച്ചായി നിയമിച്ചു. മാർക്ക് ലിലിസ് ക്ലബ് വിട്ട ഒഴിവിലേക്കാണ് പോൾ ഗ്രൂവ്സ് എത്തുന്നത്. മുമ്പ് ജോൺ ഗ്രിഗറിയുമായി ഒന്നിച്ച് പ്രവർത്തിച്ച പരിചയം പോളിനുണ്ട്. ക്രാവ്ലി ടൗണിൽ ഗ്രിഗറി മാനേജർ ആയിരിക്കുമ്പോൾ പോളായിരുന്നു ടീൻ ഹെഡ് കോച്ച്.

മുൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ പോർട്സ്മൗതിന്റെ പരിശീലക ചുമതല താൽക്കാലികമായും പോൾ ഏറ്റെടുത്തിട്ടുണ്ട്. മുൻ ചെൽസി കോച്ചായ അവ്രാം ഗ്രാന്റിന്റെ അസിസ്റ്റന്റായിരുന്ന പോൾ ഗ്രാന്റിനൊപ്പം വെസ്റ്റ് ഹാം യുണൈറ്റഡിന്റെ സഹ പരിശീലകനായും വേഷമിട്ടുണ്ട്. ഇപ്പോൾ അവസാനം ബർമിങ്ഹാം സിറ്റിയിലായിരുന്നു ഇദ്ദേഹം പ്രവർത്തിച്ചിരുന്നത്. ഇംഗ്ലണ്ടിലെ പ്രമുഖ ക്ലബുകളിലായി എഴുന്നൂറോളം പ്രൊഫഷണൽ മത്സരങ്ങൾ കളിച്ച താരം കൂടിയാണ് പോൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version