ഒടുവിൽ എറിക് പാർതാലുവിനെ ബെംഗളൂരു എഫ് സി റിലീസ് ചെയ്തു

Img 20210921 133905

നീണ്ട കാലത്തെ പ്രശ്നങ്ങൾക്ക് ശേഷം അവസാനം ബെംഗളൂരു എഫ് സി അവരുടെ വിദേശ താരം എറിക് പാർതാലുവിനെ റിലീസ് ചെയ്തു. പാർതാലും ബെംഗളൂരുവിന്റെ പ്രധാന താരമായിരുന്നു എങ്കിലും എ എഫ് സി കപ്പിനായി മാൽഡീവ്സിൽ പോയപ്പോൾ താരം കൊറോണ പ്രോട്ടോക്കോൾ ലംഘിച്ചതോടെ മാനേജ്മെന്റും പാർതാലുവും തമ്മിൽ അകന്നിരുന്നു‌. അതോടെ പാർതാലുവിനെ ബെംഗളൂരു എഫ് സി സീനിയർ സ്ക്വാഡിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്തു. ഇന്നാണ് താരത്തെ റിലീസ് ചെയ്യുന്നതായി ക്ലബ് അറിയിച്ചത്.

2022വരെയുള്ള കരാർ ബെംഗളൂരു എഫ് സിയിൽ താരത്തിന് ഉണ്ടായിരുന്നു. അവസാന നാലു സീസണായി ബെംഗളൂരു എഫ് സിക്ക് ഒപ്പം ഉള്ള താരമാണ് പാർതാലു. ബെംഗളൂരു എഫ് സിക്കായി കഴിഞ്ഞ സീസണിലും ഗംഭീര പ്രകടനം പാർതാലു നടത്തിയിരുന്നു. മുൻ ഓസ്ട്രേലിയൻ ഇന്റർനാഷണലാണ് എറിക് പാർതാലു. രണ്ടു തവണ ഓസ്ട്രേലിയയ്ക്കു വേണ്ടി ജേഴ്സി അണിഞ്ഞിട്ടുണ്ട് ഈ താരം. സ്കോട്ടിഷ് ലീഗിൽ ഗ്രെറ്റ്നയ്ക്കു വേണ്ടിയും എ ലീഗിൽ ബ്രിസ്ബനു വേണ്ടിയും എറിക് ബൂട്ടു കെട്ടിയിട്ടുണ്ട്. താരം ഇനിയും ഐ എസ് എല്ലിൽ തുടരുമോ എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്.

Previous article20000 കരിയർ റൺസ് തികച്ച് മിത്താലി രാജ്
Next articleടി20 ലോകകപ്പ് കളിക്കേണ്ടെന്ന് തീരുമാനിച്ചുവെങ്കിലും എവറസ്റ്റ് പ്രീമിയര്‍ ലീഗിൽ കളിക്കാന്‍ തയ്യാറെടുത്ത് തമീം ഇക്ബാൽ