പാണ്ടിയൻ ചെന്നൈസിറ്റിയിൽ നിന്ന് ചെന്നൈയിൻ എഫ് സിയിൽ

തഞ്ചാവൂരുകാരനായ മിഡ്ഫീൽഡർ സിനിവാസ പാണ്ടിയൻ ചെന്നൈയിൻ എഫ് സിയിൽ ചേർന്നു. കഴിഞ്ഞ ഐ ലീഗ് സീസണിൽ ചെന്നൈസിറ്റി മിഡ്ഫീൽഡിൽ നടത്തിയ മികച്ച പ്രകടനമാണ് പാണ്ടിയനെ ചെന്നൈയിൻ എഫ് സിയിൽ എത്തിച്ചിരിക്കുന്നത്. ചെന്നൈ സിറ്റിക്കായി കഴിഞ്ഞ സീസണിൽ 16 ഐലീഗ് മത്സരങ്ങളിൽ പാണ്ടിയൻ ചെന്നൈ സിറ്റിയുടെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു.

തമിഴ്നാടിലെ ഒരുതാരം കൂടെ ക്ലബിൽ എത്തുന്നതിൽ സന്തോഷമുണ്ടെന്ന് ചെന്നൈയിൻ സഹ ഉടമ വിത ദാനി പറഞ്ഞു. കഴിഞ്ഞ സീസണിൽ പാണ്ടിയന്റെ മികവ് എല്ലാവരും കണ്ടതാണെന്നും ഇത്തവണ കൂടുതൽ മികവിലേക്ക് പാണ്ടിയന് ചെന്നൈയിനൊപ്പം എത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും വിത ദാനി പറഞ്ഞു.

മുമ്പ് വിവാ ചെന്നൈ, ഇന്ത്യൻ ബാങ്ക് എന്നീ ടീമുകൾക്കായി കളിച്ചിട്ടുള്ള താരമാണ് പാണ്ടിയൻ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസാക്ഷി മാലികിനു പരാജയം, സ്വര്‍ണ്ണം വെള്ളി മെഡല്‍ സാധ്യത നഷ്ടമായി
Next articleകൊയപ്പയിൽ അൽ മിൻഹാലിന് കാളികാവിനെതിരെ വൻ ജയം