ബെർബയും, കിസിറ്റോയും സ്റ്റാർട്ട് ചെയ്യുന്നു, സിഫ്നിയോസ് ബെഞ്ചിൽ

ഡെൽഹിക്കെതിരായ മത്സരത്തിനായി നിർണായക മാറ്റങ്ങൾ വരുത്തി കൊണ്ട് ഡേവിഡ് ജെയിംസ്. കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ കളിയെ ആകെ മാറ്റിയ കിസിറ്റോ ഇന്ന് സ്റ്റാർട്ട് ചെയ്യുന്നു. കിസിറ്റോയുടെ ബ്ലാസ്റ്റേഴ്സിനായുള്ള ആദ്യ സ്റ്റാർട്ടാണിത്.

കിസിറ്റോ ആദ്യ ഇലവനിൽ വന്നപ്പോഴും ബെർബറ്റോവ് പുറത്തായില്ല. ബെർബയും ആദ്യ ഇലവനിക് ഉണ്ട്. ആദ്യ ഇലവനിൽ ഇത്തവണ സ്ഥാനം നഷ്ടപ്പെട്ടത് സിഫ്നിയോസിനാണ്. കേരള ബ്ലാസ്റ്റേഴ്സിനായി ഗോൾ കണ്ടെത്തി ഫോമിലുള്ള സിഫ്നിയോസ് ബെഞ്ചിലാണ് ഉള്ളത്. പരിക്ക് മാറാത്ത സി കെ വിനീതിന് ഇത്തവണയും ടീമിൽ ഇല്ല.

വിലക്ക് മാറി എത്തിയ പെസിച്ച് ബെഞ്ചിലാണ്. ബ്രൗണും ജിങ്കനും തന്നെയാണ് ഡിഫൻസിൽ സ്റ്റാർട്ട് ചെയ്യുന്നത്.

ടീം: സുഭാഷിഷ് റോയ്, റിനോ, ജിങ്കൻ, ബ്രൗൺ, ലാൽറുവത്താര, ജാക്കിചന്ദ്, കിസിറ്റോ,ഹാങൽ, പെകൂസൺ, ഇയാൻ ഹ്യൂം, ബെർബറ്റോവ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

രണ്ട് പുതിയ താരങ്ങളെ കൂടെ ടീമിലെത്തിച്ച് എഫ് സി ഗോവ

വിന്റർ ട്രാൻസ്ഫർ വിൻഡോയിലൂടെ രണ്ട് യുവതാരങ്ങളെ ടീമിൽ എത്തിച്ച് എഫ് സി ഗോവ. യുവ വിങ്ങർ ലാൽമുവൻ കിമയേയും മുഹമ്മദ് നവാസിനേയുമാണ് എഫ് സി ഗോവ സ്വന്തമാക്കിയത്. അണ്ടർ 16, 17, 19 തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച താരമാണ് ഗോൾ കീപ്പറായ മുഹമ്മദ് നവാസ്. ബ്രിക്സ് അണ്ടർ 16 ടൂർണമെന്റിൽ ഇന്ത്യയുടെ ഒന്നാം നമ്പർ ആയിരുന്നു നവാസ്‌.

ലാൽമുവൻകിമ ഐസോൾ എഫ് സിയിൽ നിന്നാണ് എഫ് സി ഗോവയിലേക്ക് എത്തുന്നത്. കഴിഞ്ഞ സീസണിൽ ഐസോൾ ഐലീഗ് ചാമ്പ്യന്മാരായപ്പോൾ കിമ ടീമിനൊപ്പം ഉണ്ടായിരുന്നു. മിസോറം പ്രീമിയർ ലീഗിൽ മികച്ച ഫോർവേഡിനുള്ള അവാർഡും കിമ സ്വന്തമാക്കിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആദ്യമായി ബ്ലാസ്റ്റേഴ്സ് ഇന്ന് കറുപ്പ് ജേഴ്സിയിൽ

കേരള ബ്ലാസ്റ്റേഴ്സ് എന്നാൽ മഞ്ഞ മാത്രമാണ് ആരുടേയും മനസ്സിൽ വരിക. എന്നാൽ ആദ്യമായി മഞ്ഞയ്ക്ക് പകരം കറുപ്പ് ജേഴ്സിയിൽ ഇന്ന് ബ്ലാസ്റ്റേഴ്സ് പട കളത്തിൽ ഇറങ്ങും. ഇന്ന് ഡെൽഹിയിൽ നടക്കുന്ന പോരാട്ടത്തിലാണ് എവേ കിറ്റ് ചരിത്രത്തിൽ ആദ്യമായി ബ്ലാസ്റ്റേഴ്സ് ഉപയോഗിക്കുക.

അഡ്മിറൽ രണ്ടാഴ്ച മുന്നേയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എവേ കിറ്റ് പുറത്ത് ഇറക്കിയത്. എന്നാൽ ഇതുവരെ എവേ കിറ്റ് ബ്ലാസ്റ്റേഴ്സ് കളത്തിൽ അണിഞ്ഞിരുന്നില്ല. കിറ്റ് അഡ്മിറൽ അവരുടെ ഓൺലൈൻ സൈറ്റ് വഴി വിൽപ്പനയും ആരംഭിച്ചിട്ടുണ്ട്.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പുതു ഉണർവിൽ ഡൽഹിയുടെ തണുപ്പിൽ പൊരുതി കയറാൻ കേരള ബ്ലാസ്റ്റേഴ്‌സ് 

പുതിയ കോച്ച് ഡേവിഡ് ജെയിംസിന്റെയും ജനുവരിയിൽ ടീമിലെത്തിയ കിസീറ്റോയുടെയും കഴിഞ്ഞ മത്സരത്തിന്റെ മികച്ച പ്രകടനത്തിന്റെ പുതു ഉണർവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഡൽഹി ഡൈനാമോസിനെ നേരിടും. ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി എട്ടുമണിക്കാണ് മത്സരം.

തന്ത്രത്തിലും താരങ്ങളെ ഫലപ്രദമായി പ്രയോഗിക്കുന്നതിലും പരാജയപ്പെട്ടു എന്ന് പറയുന്ന മുൻ കോച്ച് റെനെ മുളൻസ്റ്റീൻ രാജി വെച്ച് പകരം വന്ന ജെയിംസിന് കഴിഞ്ഞ മത്സരത്തിൽ കരുത്തരായ എതിരാളികളായ പുനെ എഫ് സിയെ തളക്കാനും മത്സരത്തിന് പുതിയ ഭാവവും വേഗതയും ഒത്തിണക്കവും ഉണ്ടാക്കാനും കഴിഞ്ഞിരുന്നു. സൂപ്പർതാരം ഇയാൻ ഹ്യുമും യുവ താരങ്ങളായ പെകുസണും സിഫിനോസുമെല്ലാം തങ്ങളുടെ തനതായ ശൈലിയിൽ എതിരാളികൾക്ക് മേലെ പൊരുതിക്കയറുന്ന കാഴ്ചയാണ് കഴിഞ്ഞ മത്സരത്തിൽ പുനെക്കെതിരെ രണ്ടാം പകുതിയിൽ നാം കണ്ടത്. ഒപ്പം പുതിയ താരം കിസീറ്റോ പന്തടക്കം കൊണ്ടും പാസിംഗ് കൊണ്ടും കൂടെ നിന്നപ്പോൾ എതിരാളികളുടെ പ്രതിരോധത്തിൽ ഒരുപാട് വിള്ളലുണ്ടാക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു.

കഴിഞ്ഞ മത്സരങ്ങളിൽ പരിക്ക് മൂലം കളിക്കാതിരുന്ന സി.കെ വിനീത് പരിക്ക് മാറിയെങ്കിലും ആദ്യ പതിനൊന്നിൽ കളിക്കുമെന്ന് ഉറപ്പില്ലെന്ന് കഴിഞ്ഞ ദിവസം കോച്ച് ഡേവിഡ് ജെയിംസ് പറഞ്ഞിരുന്നു. അതെ സമയം വിലക്ക് കാരണം കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന ലാകിച് പെസിച് ടീമിലെത്തുമെന്നാണ് കരുതപ്പെടുന്നത്. പെസിച് ടീമിലെത്തുമെങ്കിൽ പ്രതിരോധ നിരയിൽ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം പെസിചിന് പകരക്കാരനായി വെസ് ബ്രൗൺ ആണ് പ്രതിരോധ നിരയിൽ കളിച്ചത്. കഴിഞ്ഞ മത്സരത്തിൽ വീണ്ടും പരിക്കേറ്റ് പുറത്തു പോയ റിനോ ആന്റോയുടെ സാന്നിധ്യവും ഇന്ന് സംശയമാണ്. കഴിഞ്ഞ മത്സരത്തിൽ രണ്ടാം പകുതിയിലിറങ്ങി മത്സരത്തിന്റെ ഗതി മാറ്റിയ കിസിറ്റോ ഇന്ന് ആദ്യ ഇലവനിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്. സ്വന്തം ഗ്രൗണ്ടിൽ ഇതുവരെ ഒരു  ജയിക്കാൻ ഡൽഹി ഡൈനാമോസിന് ആവാത്തതും ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നൽകും.

മറുഭാഗത്ത് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള ഡൽഹി ഒന്നും നഷ്ട്ടപ്പെടാനില്ലാതെ പൊരുതാൻ തന്നെയാകും ഇറങ്ങുക. കഴിഞ്ഞ മത്സരത്തിൽ ഈ സീസണിൽ മികച്ച ഫോമിൽ ഉള്ള ചെന്നൈ എഫ് സി യെ സമനിലയിൽ തളച്ചതിന്റെ ആത്മ വിശ്വാസം അവർക്കുണ്ട്. അവസാന നിമിഷത്തിൽ ചെന്നൈ പോസ്റ്റിലേക്ക് അടിച്ച ഗോളിന്റെ ഊർജം വിട്ടുമാറാതെ സ്വന്തം കാണികൾക്കു മുന്നിൽ ഒരു വിജയത്തോടെ ലീഗിന്റെ  പോയിന്റ് പട്ടികയിൽ മുന്നേറ്റം നടത്താനാകും അവരുടെ ശ്രമം. അതെ സമയം ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ വഴങ്ങിയ പ്രതിരോധമാണ് ഡൽഹിയുടേത്. ബ്ലാസ്റ്റേഴ്സിനെതിരെ മികച്ച ഫലം ലഭിക്കാൻ പ്രതിരോധം മികച്ച ഫോമിലെത്തിയെ തീരു എന്ന് ഡൽഹി കോച്ച് മിഗുവേൽ പോർച്ചുഗലിന് അറിയാം.

എട്ടു മത്സരങ്ങളിൽ നിന്ന് 8 പോയിന്റുമായി ലീഗിൽ എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. എട്ടു മത്സരങ്ങളിൽ നിന്ന് 4 പോയിന്റുമായി ലീഗിൽ അവസാന (10) സ്ഥാനത്താണ് ഡൽഹി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആദ്യ ഇലവനിൽ ഇന്ന് ആദ്യമായി കിസിറ്റോ എത്തും

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഡെൽഹിയിൽ ഇറങ്ങുമ്പോൾ കേരളത്തിന്റെ ആരാധകരുടെ ഏറ്റവും വലിയ ആഗ്രഹം ബ്ലാസ്റ്റേഴ്സിന്റെ യുവ വിദേശ താരം കിസിറ്റോയെ ആദ്യ ഇലവനിൽ കാണാനാകും. അത് നടക്കുമെന്ന് സൂചനകളാണ് ക്ലബിന്റെ പുതിയ കോച്ച് ഡേവിഡ് ജെയിംസ് ഇന്നലെ നൽകിയത്.

കിസിറ്റോയുടെ അവസാന മത്സരത്തിലെ പ്രകടനത്തെ പുകഴ്ത്തിയ ബ്ലാസ്റ്റേഴ്സ് കോച്ച് പിച്ചിൽ ഇറങ്ങിയാൽ കിസ്റ്റോ തനിക്ക് ആവുന്നത് മികച്ച രീതിയിൽ ഫലിപ്പിക്കുന്നുണ്ട് എന്നും പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ രണ്ടാം പകുതിയിൽ കിസിറ്റോയുടെ വരവായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ കളി തന്നെ മാറ്റിയത്.

അതുകൊണ്ട് തന്നെ ഇന്ന് ആദ്യ ഇലവനിൽ കിസിറ്റീ ഉണ്ടാകും‌. ബെർബറ്റോവാണോ ഹ്യൂമാണോ കിസിറ്റോയ്ക്ക് പകരം പുറത്തിരിക്കുക എന്നത് കാത്തിരുന്ന് കാണണം. കഴിഞ്ഞ മത്സരത്തിൽ ബെർബറ്റോവിനെ മാറ്റി യായിരുന്നു കിസിറ്റോയെ ജെയിംസ് രംഗത്ത് ഇറക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കോറോ മുതൽ സിഫ്നിയോസ് വരെ ഗോളടിയിൽ ഈ ഐ എസ് എല്ലിന് റെക്കോർഡ്

ഈ സീസണിൽ തുടക്കത്തിൽ ഐ എസ് എല്ലിൽ ഗോൾ വീഴാതിരുന്നപ്പോൾ ഇത്തവണ ഐ എസ് എല്ലിന് പഴയ ആവേശമില്ലാ എന്ന വിളി കേട്ടതാണ്. എന്നാൽ ദിവസങ്ങൾക്ക് ഇപ്പുറം 38 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഐ എസ് എൽ ചരിത്രത്തിൽ ഗോളടിയിൽ ഒരു പുതിയ റെക്കോർഡ് തന്നെ ഇട്ടിരിക്കുകയാണ്. ഏറ്റവും കുറവ് മത്സരങ്ങളിൽ 100 ഗോളുകൾ എന്നതാണ് ഈ ഐ എസ് എൽ കുറിച്ച പുതിയ റെക്കോർഡ്.

കേരള ബ്ലാസ്റ്റേഴ്സും പൂനെയും തമ്മിൽ ഉള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരം സിഫ്നിയോസാണ് നൂറാം ഗോൾ നേടിയത്. അവസാന മൂന്നു വർഷത്തിലും ഇല്ലാത്ത അത്ര ഗോൾ വർഷത്തിന് ഈ കൊല്ലം സഹായിച്ചത് ഗോവയടക്കമുള്ള ടീമുകൾ ഗോളടിക്കാൻ മടി കാണിക്കാത്തത് ആണ്‌.

ഐ എസ് എല്ലിലെ ഇപ്പോഴത്തെ ടോപ്പ് സ്കോറർ കോറോ ആണ് സീസണിലെ ആദ്യ ഗോൾ നേടിയത്. 25ആമത്തെ ഗോൾ ബെംഗളൂരുവിന്റെ പാർതാലു നേടിയപ്പോൾ ഹാഫ് സെഞ്ച്വറി തികച്ചതും ബെംഗളൂരുക്കാരൻ തന്നെ. ബെംഗളൂരുവിന്റെ സ്ട്രൈക്കർ മികു ആണ് 50ആം ഗോൾ നേടിയത്. ബല്വന്ത് 75ആം ഗോൾ നേടിയപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം സിഫെനിയോസിനായി 100ആം ഗോളിന്റെ ഭാഗ്യം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബ്ലാസ്റ്റേഴ്സിലേക്ക് ഈ ട്രാൻസ്ഫർ വിൻഡോയിൽ പുതിയ താരങ്ങൾ എത്തില്ല; ജെയിംസ്

കേരള ബ്ലാസ്റ്റേഴ്സിലേക്ക് ഈ ട്രാൻസ്ഫർ വിൻഡോയിൽ ഇനി പുതിയ താരങ്ങക്കെ എത്തിക്കില്ല എന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് ജെയിംസ്. താരങ്ങളെ ടീമിലേക്ക് പുതുതായി എത്തിക്കാൻ ഏതു കോച്ചിനും എളുപ്പം ആകും എന്ന് അതല്ല തന്റെ ലക്ഷ്യം എന്നും ജെയിംസ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു.

ഇപ്പോഴുള്ള സ്ക്വാഡിൽ തനിക്ക് വിശ്വാസമുണ്ട് എന്നും. അതുകൊണ്ട് തന്നെ അവരിൽ നിന്ന് മികച്ചത് ലഭ്യമാക്കൽ ആണ് കോച്ചെന്ന നിലയിൽ തന്റെ ലക്ഷ്യമെന്നും ജെയിംസ് മാധ്യമങ്ങളോടായി പറഞ്ഞു. രണ്ട് ട്രെയിനിങ് സെഷനാണ് തന്റെ കീഴിൽ നടന്നത്, അതുകൊണ്ട് തന്നെ ആരെയേലും ടീമിലേക്ക് കൊണ്ടുവരുന്നത് അല്ല ശരിയായ വഴി എന്നും ജെയിംസ് പറയുന്നു‌.

വിന്റർ ട്രാൻസ്ഫർ വിൻഡോ ഐ എസ് എല്ലിൽ തുടങ്ങിയതിനെ പ്രശംസിക്കാനും ജെയിംസ് മറന്നില്ല. വിന്റർ ട്രാൻസ്ഫർ വിൻഡോ ഐ എസ് എല്ലിനെ ലോക നിലവാരത്തിലേക്ക് എത്തിക്കുന്നു എന്നും ജെയിംസ് കൂട്ടിചേർത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മുൻ പോർട്സ്മൗത് താരം കേരള ബ്ലാസ്റ്റേഴ്സിൽ കോച്ചായി എത്തുന്നു

കേരള ബ്ലാസ്റ്റേഴ്സിന് പുതിയ ഒരു അസിസ്റ്റന്റ് കോച്ച് കൂടെ ഉടൻ എത്തും. മുൻ പോർട്സ്മൗത് താരം ഹെർമൻ ഹ്രൈഡാർസണാണ് ഡേവിഡ് ജെയിംസിനെ അസിസ്റ്റ് ചെയ്യാൻ വേണ്ടി എത്തുന്നത്.

പണ്ട് പോമ്പെയ്ക്കായി മൂന്നു സീസണുകൾ ഒരുമിച്ച് കളിച്ചിട്ടുണ്ട് ഡേവിഡ് ജെയിംസും ഹെർമനും. 2008ൽ പോർട്സ്മൗത് എഫ് എ കപ്പ് വിജയിച്ചപ്പോഴും രണ്ട് പേരും ടീമിന്റെ പ്രധാന ഭാഗമായിരുന്നു.

പോർട്സ്മൗത് കേന്ദ്രീകരിച്ചുള്ള മാധ്യമങ്ങക്കാണ് ഹെർമന്റെ കേരളത്തിലേക്കുള്ള വരവ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റെനെ രാജിവെച്ച് പോയപ്പോൾ കോച്ചിംഗ് സ്റ്റാഫുകളും ക്ലബ് വിട്ടിരുന്നു. തങ്ങ്ബോയ് സിങ്ടോ മാത്രമെ തന്നെ അസിസ്റ്റ് ചെയ്യാൻ ഇപ്പോ ഉള്ളൂ എന്നും അതുകൊണ്ട് തന്നെ പെട്ടെന്ന് ഹെർമനെ ക്ലബിലെത്തിക്കും എന്ന് മാധ്യമങ്ങളോട് ഡേവിഡ് ജെയിംസ് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിക്കാൻ പ്രയാസം : ഡൽഹി കോച്ച് മിഗുവേൽ പോർച്ചുഗൽ

കേരള ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഡൽഹി ഡൈനാമോസ് കോച്ച് മിഗുവേൽ ഏയ്ഞ്ചൽ പോർച്ചുഗൽ. കേരള ബ്ലാസ്റ്റേഴ്‌സുമായി നാളെ നടക്കാനിരിക്കുന്ന മത്സരത്തിന്റെ മുന്നോടിയായിട്ടുള്ള പത്ര സമ്മേളനത്തിലാണ് ഡൽഹി കൊച്ചിന്റെ അഭിപ്രായ പ്രകടനം.

“കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച ടീമാണ്. പ്രതിരോധത്തിലും മധ്യ നിരയിലും അവർ ശക്തരാണ്.  വെസ് ബ്രൗണിനെ പോലെ പരിചയസമ്പത്തുള്ള മികച്ച കളിക്കാർ അവർക്കുണ്ട്. അത് കൊണ്ട് തന്നെ ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്” മിഗുവേൽ പോർച്ചുഗൽ പറഞ്ഞു.

റെനെക്ക് പകരം കേരള ബ്ലാസ്റ്റേഴ്സിന്റെ കോച്ച് ആയി ചുമതലയേറ്റ ഡേവിഡ് ജെയിംസിനെ പ്രകീർത്തിക്കാനും ഡൽഹി കോച്ച് മറന്നില്ല. “ഡേവിഡ് ജെയിംസ് ഇംഗ്ളണ്ടിന്റെ മികച്ച ഗോൾ കീപ്പർമാരിൽ ഒരാളായിരുന്നു. ജെയിംസിന് മികച്ച  കോച്ച് ആവാനും സാധിക്കും” മിഗുവേൽ പോർച്ചുഗൽ പറഞ്ഞു.

തുടർച്ചയായ തോൽവികൾക്ക് ശേഷം ഡൽഹി ഡൈനാമോസ് കഴിഞ്ഞ മത്സരത്തിൽ സമനില നേടിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

നോർത്ത് ഈസ്റ്റിന്റെ അസിസ്റ്റന്റ് കോച്ചായി മുൻ ഈസ്റ്റ് ബംഗാൾ കോച്ച്

മുൻ ഈസ്റ്റ് ബംഗാൾ കോച്ചും ഡച്ചുകാരനുമായ എൽകോ ഷറ്റോരി ഇനി നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ അസിസ്റ്റന്റ് കോച്ച്. ഇന്നാണ് ഷറ്റോരിയുടെ അസിസ്റ്റന്റ് കോച്ചായുള്ള നിയമനം നോർത്ത് ഈസ്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നേരത്തെ ഹെഡ് കോച്ചിനെ പുറത്താക്കിയ നോർത്ത് ഈസ്റ്റ് മുൻ ചെൽസി കോച്ചായ അവ്രാം ഗ്രാന്റിനെ ടെക്നിക്കൽ ഡയറക്ട്റായി ടീമിലേക്ക് എത്തിച്ചിരുന്നു. കഴിഞ്ഞ മത്സരത്തിൽ ഷറ്റോരു ഗ്രാന്റിനെ അസിസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

https://twitter.com/NEUtdFC/status/950648325455405056

എൽകോ ഷറ്റോരി 2012 മുതൽ കൊൽക്കത്തയിലെ യുണൈറ്റഡ് സ്പോർട്സ് ക്ലബിന്റെ ഭാഗമായിരുന്നു. പിന്നീട് 2015ലാണ് ഈസ്റ്റ് ബംഗാളിക് എത്തിയത്‌. അൽ എത്തിഫാഖ്, റെഡ് ബുൾ ഘാന എന്നീ ടീമുകളേയും പരിശീലിപ്പിച്ചിട്ടുണ്ട്. യുവേഫ പ്രോ ലൈസൻസ് ഉള്ള കോച്ചാണ്‌

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

എ.ടി.കെയെ തോൽപ്പിച്ച് ബെംഗളൂരു എഫ്.സി ഒന്നാം സ്ഥാനത്ത്

ആദ്യ പകുതിയിൽ സുനി ഛേത്രി നേടിയ ഗോളിൽ എ.ടി.കെയെ തോൽപ്പിച്ച് ബെംഗളൂരു ഐ.എസ്.എൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. സ്വന്തം ഗ്രൗണ്ടിൽ തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷമാണു ബെംഗളൂരു വിജയം കണ്ടെത്തിയത്. കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഇറങ്ങിയ അതെ ടീമിനെ അണിനിരത്തിയാണ് ബെംഗളൂരു മത്സരത്തിന് ഇറങ്ങിയത്. എ.ടി.കെയാവട്ടെ പരിക്ക് മാറി ടീമിൽ തിരിച്ചെത്തിയ റോബിൻ സിംഗിനെ മുൻനിർത്തിയാണ് ടീമിന്റെ ഇറക്കിയത്.

മത്സരത്തിന്റെ തുടക്കത്തിൽ ഇരു ടീമുകൾക്കും അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കാൻ ഇരു ടീമിനുമായില്ല. തുടർന്ന് മത്സരത്തിന്റെ 39ആം മിനുട്ടിലാണ് എ.ടി.കെ പ്രതിരോധം പിളർത്തി ഛേത്രി ഗോൾ നേടിയത്. ഈ സീസണിൽ ഐ.ഈ.എല്ലിൽ കണ്ട മനോഹരമായ ഗോളുകളിൽ ഒന്നായിരുന്നു ഇത്. 30 വാര അകലെ നിന്ന് ഛേത്രി തൊടുത്ത ഷോട്ട് എ.ടി.കെ ഗോൾ കീപ്പർക്ക്  ഒരു അവസരവും നൽകാതെ വല കുലുക്കുകയായിരുന്നു.

തുടർന്ന് രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാൻ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഇരു ടീമിലെയും ഗോൾ കീപ്പർമാരുടെ മികച്ച പ്രകടനം ഗോൾ നിഷേധിക്കുകയായിരുന്നു. 9 മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി ബെംഗളൂരു ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ 8 മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി എ.ടി.കെ ഏഴാം സ്ഥാനത്ത് തന്നെയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇരട്ട ഗോളുമായി പിറന്നാളുകാരന്‍ ജെജെ, അവസാന മിനുട്ടില്‍ സമനില നേടി ഡല്‍ഹി

പിറന്നാളുകാരന്‍ ജെജെയുടെ ഇരട്ട ഗോളിന്റെ ബലത്തില്‍ ഡല്‍ഹി ഡൈനാമോസിനെതിരെ വിജയം കുറിച്ച് ചെന്നൈയിന്‍ എഫ് സി മോഹങ്ങള്‍ക്ക് തിരിച്ചടി. മത്സരത്തിന്റെ 90ാം മിനുട്ടില്‍ സമനില ഗോള്‍ കണ്ടെത്തിയാണ് ഡല്‍ഹി ചെന്നൈയുടെ വിജയമെന്ന പ്രതീക്ഷകളെ തകിടം മറിച്ചത്. ഇന്ന് ഐഎസ്എല്‍ മത്സരങ്ങളില്‍ ആദ്യത്തേതിലാണ് ജയം കൈപ്പിടിയിലായെന്ന് കരുതി ആഘോഷിക്കുകയായിരുന്നു ചെന്നൈയിന്‍ ആരാധകരെ ഞെട്ടിച്ച് ഡല്‍ഹി ഡൈനാമോസിന്റെ സമനില ഗോള്‍ പിറന്നത്. മത്സരം 2-2 എന്ന സ്കോറിനു സമനിലയില്‍ അവസാനിക്കുകയായിരുന്നു.ആദ്യ പകുതി പിന്നിടുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടിയിരുന്നു.

കളി തുടങ്ങി ആധിപത്യം ആതിഥേയര്‍ക്കായിരുന്നുവെങ്കിലും കളിയുടെ ഗതിയ്ക്കെതിരെ ആദ്യ ഗോള്‍ നേടിയത് ഡല്‍ഹിയായിരുന്നു. മനോഹരമായൊരു ഹെഡ്ഡര്‍ ഗോളാക്കി മാറ്റി ഡേവിഡ് ഡല്‍ഹിയെ 24ാം മിനുട്ടില്‍ മുന്നിലെത്തിച്ചു. പിന്നീട് മത്സരത്തില്‍ കാര്യപ്രസക്തമായ ഒന്നും സംഭവിച്ചില്ലെങ്കിലും 42ാം മിനുട്ടില്‍ ജെജെ ഗോള്‍ മടക്കി. പകുതിയുടെ അവസാനത്തോടെ രണ്ട് തുറന്ന അവസരങ്ങള്‍ ഡല്‍ഹിയ്ക്ക് ലഭിച്ചുവെങ്കിലും ചെന്നൈ അവസരത്തിനൊത്തുയര്‍ന്ന് അവസരങ്ങള്‍ നിഷ്പ്രഭമാക്കുകയായിരുന്നു. രണ്ടാം പകുതി 1-1 നു അവസാനിപ്പിച്ചാണ് ഇരു ടീമുകളും മടങ്ങിയത്.

രണ്ടാം പകുതി തുടങ്ങി ഏറെ വൈകാതെ ജെജെ തന്റെ രണ്ടാം ഗോള്‍ കണ്ടെത്തി. ഗോള്‍ വീണ ശേഷം ഡല്‍ഹി മത്സരത്തില്‍ പിന്നോക്കം പോകുന്ന കാഴ്ചയാണ് കണ്ടത്. പിന്നീട് ഗോള്‍ മടക്കുവാനുള്ള കാര്യമായ നീക്കങ്ങളൊന്നും തന്നെ ഡല്‍ഹിയുടെ ഭാഗത്ത് നിന്നുണ്ടായില്ല.

73ാം മിനുട്ടില്‍ പകരക്കാരനായി എത്തിയ ഗുയോണ്‍ ഫെര്‍ണാണ്ടസ് ആണ് ചെന്നൈ പ്രതീക്ഷകളെ ഇല്ലാതാക്കിയത്. മറ്റൊരു പകരക്കാരന്‍ കാലു ഉച്ചേയുടെ അസിസ്റ്റില്‍ നിന്ന് ഗോള്‍ നേടി ഗുയോണ്‍ ചെന്നൈയുടെ മൂന്ന് പോയിന്റ് എന്ന മോഹങ്ങളെയാണ് ഇല്ലാതാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version