Site icon Fanport

തുർക്കിയിലും അമേരിക്കയിലും കളിക്കണം എന്ന് ഓസിൽ

ആഴ്സണൽ വിടും എന്ന് എല്ലാവരും പ്രതീക്ഷിക്കുന്ന ജർമ്മൻ താരം ഓസിൽ തന്റെ അടുത്ത നീക്കം എവിടേക്കാകും എന്ന് സൂചനകൾ നൽകി. താൻ അമേരിക്കയിലും തുർക്കിയിലും കളിക്കാൻ ഏറെ ഇഷ്ടപ്പെടുന്നത് എന്ന് ഓസിൽ പറഞ്ഞു. ആഴ്സണലിൽ അവസരം കിട്ടാത്ത ഓസിലിനു വേണ്ടി അമേരിക്കായിൽ നിന്നും തുർക്കിയിൽ നിന്നുൻ ഓഫറുകൾ ലഭിക്കുന്നുണ്ട്.

തുർക്കിഷ് ക്ലബായ ഫെനർബചെ ആകും ഓസിലിന്റെ ക്ലബ് എന്നാണ് വലിയ അഭ്യൂഹം ഉള്ളത്. ഫെബർവചെയിൽ കളിക്കാൻ താൻ ഇഷ്ടപ്പെടുന്നു എന്ന് ഓസിൽ പറഞ്ഞു. വളരെ ചെറുപ്പം മുതൽ തന്റെ ഇഷ്ട ക്ലബായിരുന്നു ഫെനർബചെ. സ്പെയിനിലെ റയൽ മാഡ്രിഡ് പോലെയാണ് തുർക്കിക്ക് ഫെനർബചെ എന്ന് ഓസിൽ പറഞ്ഞു. ഈ വാക്കുകൾ താരം ഫെനർബചെയിലേക്ക് പോവുകയാണെന്ന അഭ്യൂഹങ്ങൾ ശക്തമാക്കുന്നു.

Exit mobile version