“ഇന്ത്യയിലേക്ക് അടുത്ത സീസണിൽ വരുന്നു എങ്കിൽ ജംഷദ്പൂരിലേക്ക് മാത്രം” – ഓവൻ കോയ്ല്

ജംഷദ്പൂരിന് ഐ എസ് എൽ ഷീൽഡ് നേടിക്കൊടുത്ത പരിശീലകൻ ഓവൻ കോയ്ല് താൻ അടുത്ത സീസണിൽ ഇന്ത്യയിൽ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് സൂചിപ്പിച്ചു. ഇന്ത്യയിൽ വരും എങ്കിൽ അത് ജംഷദ്പൂർ പരിശീലകനായി മാത്രമായിരിക്കും എന്നും ഓവൻ കോയ്ല് പറഞ്ഞു.

“ഇന്ത്യയിലെ വെല്ലുവിളി കഴിഞ്ഞ രണ്ട് വർഷമായി ഇവിടെ ബയോ ബബിളിൽ ആയിരുന്നു, ഞാൻ കുടുംബത്തിൽ നിന്ന് അകന്ന് നിൽക്കുക ആയിരുന്നു. ഞാൻ ഫുട്ബോൾ കുടുംബത്തിനു വേണ്ടി മാത്രമാണ് ചെയ്യുന്നത്, ഇപ്പോൾ കുടുംബത്തെ പരിഗണിക്കേണ്ടതുണ്ട്.” – ഓവൻ കോയ്ല് പറഞ്ഞു.

“ഞാൻ ഇന്ത്യയിൽ വരികയാണെങ്ക ജംഷഡ്പൂരിൽ മാത്രമെ ഉണ്ടാകൂ എന്ന് ഞാൻ ഉറപ്പ് പറയും. ഇവിടുത്തെ ആളുകൾ അതിശയകരമാണ്. എന്റെ ഭാര്യയോടും മക്കളോടുമൊപ്പം ഞാൻ എടുക്കേണ്ട തീരുമാനമാണിത്, ”അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Exit mobile version