ഒസാമ മാലിക് ഇനി ഐ എസ് എല്ലിൽ, ഓസ്ട്രേലിയൻ താരത്തെ ഒഡീഷ സ്വന്തമാക്കി

ഓസ്‌ട്രേലിയൻ താരം ഒസാമ മാലിക് ഒഡീഷയിൽ എത്തി. ഒസാമ ക്ലബ്ബുമായി ഒരു വർഷം നീണ്ട കരാറിൽ ഒപ്പുവെച്ചതായി ഒഡീഷ എഫ്‌സി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. സെൻട്രൽ ഡിഫൻഡർ, ഫുൾ ബാക്ക്, ഹോൾഡിംഗ് മിഡ്ഫീൽഡർ എന്നീ രംഗത്ത് കളിക്കാൻ കഴിയുന്ന ഒരു വേഴ്സറ്റൈൽ കളിക്കാരനാണ് ഒസാമ.

അഡ്‌ലെയ്ഡ് യുണൈറ്റഡ്, നോർത്ത് ക്വീൻസ്‌ലാന്റ് ഫ്യൂറി, മെൽബൺ സിറ്റി, പെർത്ത് ഗ്ലോറി എന്നിവയ്‌ക്കൊപ്പം ഹ്യുണ്ടായ് എ-ലീഗിൽ ഒസാമ കളിച്ചിട്ടുണ്ട്.

മുൻ ഓസ്‌ട്രേലിയ അണ്ടർ-20 ഇന്റർനാഷണൽ ആണ്. ഈ സൈനിംഗോടെ ഒഡീഷ എഫ്‌സി അവരുടെ നിർബന്ധിത ഏഷ്യൻ ക്വാട്ട പൂർത്തിയാക്കി.