Site icon Fanport

മുൻ അത്ലറ്റിക്കോ മാഡ്രിഡ് ബി ടീം താരം മെൻഡോസ മുംബൈ സിറ്റിയിലേക്ക്

മുംബൈ സിറ്റി ഒരു മികച്ച വിദേശ താരത്തെ സൈൻ ചെയ്യുന്നതിന് അടുത്ത് ഇരിക്കുകയാണ്. വിങ്ങറായ ജോർഗെ ഓർടിസ് മെൻഡോസയാണ് മുംബൈ സിറ്റിയുമായി ചർച്ചകൾ നടത്തുന്നത്. 28കാരനായ താരം മുമ്പ് അത്ലറ്റിക്കോ മാഡ്രിഡ് ബി ടീമിനു വേണ്ടിയൊക്കെ കളിച്ചിട്ടുള്ള താരമാണ്. ഇപ്പോൾ സ്പാനിഷ് ക്ലബായ അത്ലറ്റിക്കോ ബെലേരസിലാൺ. മെൻഡോസ ഇപ്പോൾ കളിക്കുന്നത്.

അത്ലറ്റിക്കോ മാഡ്രിഡിന്റെ ബി ടീമിനു വേണ്ടി 2018ൽ ആണ് ഓർടിസ് കളിച്ചത്. അന്ന് 19 മത്സരങ്ങൾ കളിച്ച താരം 3 ഗോളുകൾ നേടിയിരുന്നു. രണ്ട് വിങ്ങുകളിലും കളിക്കാൻ കഴിവുള്ള താരമാണ് ഓർടിസ്. കൾചറൽ ലിയൊണീസ, ഒവിയേഡോ എന്ന് തുടങ്ങി നിരവധി ക്ലബുകൾക്ക് വേണ്ടി താരം കളിച്ചിട്ടുണ്ട്. കരാർ ധാരണയിൽ എത്തിയാൽ താരത്തിന്റെ ആദ്യ ഏഷ്യൻ ക്ലബായിരിക്കും മുംബൈ സിറ്റി.

Exit mobile version