ഓർടിസിന് രണ്ട് മത്സരത്തിൽ വിലക്ക്

ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ് സിക്ക് എതിരായ മത്സരത്തിൽ മോശം പ്രകറ്റനം നടത്തിയ എഫ്സി ഗോവ താരം ജോർഗെ ഒർട്ടിസിന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അച്ചടക്ക സമിതി 50,000 രൂപ പിഴയും രണ്ട് മത്സരത്തിൽ സസ്പെൻഷനും വിധിച്ചു. ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തിൽ സുരേഷിനെ തള്ളിയതിന് താരത്തിന് ചുവപ്പ് കാർഡ് ലഭിച്ചിരുന്നു. ഓർടിസിന്റെ പെരുമാറ്റം മോശമായിരുന്നു എന്ന് എ ഐ എഫ് എഫ് കമ്മിറ്റി കണ്ടെത്തി. ഒരു മത്സരം ഇതിനകം തന്നെ ഓർടിസിന് നഷ്ടമായിട്ടുണ്ട്. ഇനി ഒഡീഷക്ക് എതിരായ മത്സരത്തിലും താരം പുറത്തിരിക്കും.

Exit mobile version