
ഐ എസ് എൽ ഉദ്ഘാടന മത്സരത്തിന് സംഭവിച്ചത് ആവർത്തിക്കാതിരിക്കാൻ അധികൃതരുടെ ഭാഗത്തു നിന്ന് നടപടി എത്തി. കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിൽ ഓൺലൈൻ ആയി ബുക്ക് ചെയ്തവർക്ക് വരെ ടിക്കറ്റ് കിട്ടാത്ത അവസ്ഥ ഉണ്ടായിരുന്നു. അതിനെ തുടർന്ന് സംഘർഷം ഉണ്ടാവുകയും ടിക്കറ്റ് കൗണ്ടർ തകർക്കപ്പെടുകയും ചെയ്തിരുന്നു. അതിന് പരിഹാരം ആയിരിക്കുകയാണ്.
ഇനി ഓൺലൈനായി ബുക്ക് ചെയ്തവർക്ക് മത്സരദിവസം ടിക്കറ്റ് സുഖമായി വാങ്ങാം. സ്റ്റേഡിയത്തിൽ അല്ല എം ജി റോഡിലെ മുത്തൂറ്റ് ഫിൻകോർപ്പിലാണ് മത്സരദിവസം ടിക്കറ്റ് മാറുവാൻ സൗകര്യം ഒരുക്കിയിരിക്കുന്നത്.
അതേ സമയം ജംഷദ്പൂർ മത്സരത്തിനായുള്ള ടിക്കറ്റ് കൗണ്ടറുകൾ ഇന്ന് കലൂർ സ്റ്റേഡിയത്തിൽ തുറന്നു. വ്യാഴായ്ച വരെയേ ടിക്കറ്റുകൾ ലഭ്യമാകു. മത്സര ദിവസം ടിക്കറ്റ് വിൽപ്പന ഉണ്ടായിരിക്കുകയില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial