അടുത്ത സീസൺ മുതൽ ഇന്ത്യയിൽ ഒരൊറ്റ ലീഗ് മാത്രം, ഉറപ്പ് പറഞ്ഞ് എ ഐ എഫ് എഫ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയിൽ രണ്ട് ഒന്നാം ഡിവിഷൻ ലീഗുകൾ ഇനി ഉണ്ടാകില്ല എന്ന് എ ഐ എഫ് എഫ് പറഞ്ഞു. ഇന്നലെ കോയമ്പത്തൂരിൽ വെച്ചാണ് അടുത്ത സീസണ ഉണ്ടാകാൻ പോകുന്ന മാറ്റങ്ങളെ കുറിച്ച് എ ഐ എഫ് എഫ് സൂചന നൽകിയത്. ഇപ്പോൾ ഐ ലീഗും ഐ എസ് എലും ഒന്നാം ഡിവിഷൻ എന്ന രീതിയിലാണ് നടക്കുന്നത്. എന്നാൽ ഒത് അനുവദിക്കില്ല എന്നും 2019-20 സീസണിലേക്ക് ഒരൊറ്റ ലീഗിൽ ഇന്ത്യ എത്തണമെന്നും ഫിഫയും എ എഫ് സിയും നേരത്തെ ഇന്ത്യയോട് പറഞ്ഞിരുന്നു.

ഇതാണ് ഒരൊറ്റ ലീഗാക്കി മാറ്റാൻ എ ഐ എഫ് എഫിനെ നിർബന്ധിതരാക്കിയിരിക്കുന്നത്. എന്നാൽ ഏതു ലീഗാണ് ബാക്കി ആവുക എന്നും. എല്ലാ ടീമുകളെയും പുതിയ ലീഗിൽ ഉൾപ്പെടുത്തുമോ എന്നൊന്നും എ ഐ എഫ് എഫ് വ്യക്തമാക്കിയില്ല. എന്നാൽ കൊൽക്കത്തൻ ജയന്റ് ക്ലബുകളായ ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും ലയനം നടത്തി ഉണ്ടാകുന്ന പുതിയ ലീഗിൽ ഉണ്ടാകുമെന്ന് എ ഐ എഫ് എഫ് ഉറപ്പു പറഞ്ഞു.

ഐ എസ് എല്ലിലേക്ക് ഐ ലീഗ് ലയിക്കുമെന്നാണ് സൂചനകൾ എങ്കിലും വൻ ഫ്രാഞ്ചൈസി തുക നൽകി ഐ ലീഗിലെ ക്ലബുകൾക്ക് ഐ എസ് എല്ലിലേക്ക് വരാൻ കഴിയുമോ എന്നത് സംശയമാണ്. വൻ തുക ആവശ്യപ്പെടുകയാണെങ്കിൽ ഐ ലീഗ് ക്ലബുകൾ വൻ പ്രതിഷേധത്തിൻ ഇറങ്ങാനും സാധ്യതകൾ ഉണ്ട്‌‌