ക്യാപ്റ്റൻ ഒഗ്ബെചെ കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരും!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ സീസണിൽ കേരളത്തെ ഒറ്റയ്ക്ക് നയിച്ച കേരളത്തിന്റെ സ്വന്തം ക്യാപ്റ്റൻ ഒഗ്നെചെ ബ്ലാസ്റ്റേഴ്സ് ക്ലബിൽ തുടരും. ഒഗ്ബെചെയുടെ കരാർ പുതുക്കാൻ കേരള ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചു. ഒരു വർഷത്തേക്കു കൂടെ ഒഗ്ബെചെ കേരളത്തിനായി ഗോളടിക്കും എന്ന് ഇതോടെ ഉറപ്പായി. ഷറ്റോരി പോകുമ്പോൾ ഒഗ്ബെചെയും ക്ലബ് വിടുമോ എന്ന് നേരത്തെ ആശങ്ക ഉണ്ടായിരുന്നു.

ഒറ്റ സീസൺ കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ഗോളടിക്കാരൻ ആയി മാറിയ താരമാണ് ഒഗ്ബെചെ. ഈ സീസണിൽ ആകെ 15 ഗോളുകൾ നേടാൻ ഒഗ്ബെചെയ്ക്ക് ആയിരുന്നു. ഒപ്പം ഒരു അസിസ്റ്റും ഒഗ്ബെചെ സ്വന്തമാക്കി.നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച സ്റ്റാർ സ്ട്രൈക്കർ ഒഗ്ബെചെയെ വലിയ തുക നൽകി ആയിരുന്നു അന്ന് കേരള ബ്ലാസ്റ്റേഴ്സ് റാഞ്ചിയത്.

നൈജീരിയക്കാരനായ ഒഗ്ബെചെ പി എസ് ജിയുടെ യൂത്ത് ടീമിലൂടെ വളർന്നു വന്ന താരമാണ്. പി എസ് ജിക്കു വേണ്ടി സീനിയർ ടീമിൽ അറുപതിലധികം മത്സരങ്ങളും ഒഗ്ബെചെ കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനായി 12 ഗോളുകളും താരം അടിച്ചു കൂട്ടിയിരുന്നു.