ഒഗ്ബെചെ ഫ്രം നൈജീരിയ! ഹൈദരബാദിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തി

Signing Ogbeche

ഒഗ്ബെചെയുടെ സൈനിംഗ് ഹൈദരബാദ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുംബൈ സിറ്റി വിട്ടു വരുന്ന ഒഗ്ബെചെ ൽ ഹൈദരബാദിൽ ഒരു വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്. കഴിഞ്ഞ സീസണിൽ മുംബൈ സിറ്റിക്ക് ഒപ്പം എട്ടു ഗോളുകളും മൂന്ന് അസിസ്റ്റും ഒഗ്ബെചെ നേടിയിരുന്നു. മുംബൈയുടെ ഐ എസ് എൽ കിരീടത്തിൽ പ്രധാന പങ്കുവഹിക്കാനും താരത്തിനായിരുന്നു.

ഹൈദരബാദ് ഒഗ്ബെചെയുടെ നാലാം ഇന്ത്യൻ ക്ലബാണ്. കേരള ബ്ലാസ്റ്റേഴ്സ്,
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ടീമുകൾക്കായും ഒഗ്ബെചെ മുമ്പ് കളിച്ചിട്ടുണ്ട്. ഐ എസ് എല്ലിൽ ഇതുവരെ 35 ഗോളുകൾ താരം നേടിയിട്ടുണ്ട്. നൈജീരിയക്കാരനായ ഒഗ്ബെചെ പി എസ് ജിയുടെ യൂത്ത് ടീമിലൂടെ വളർന്നു വന്ന താരമാണ്. പി എസ് ജിക്കു വേണ്ടി സീനിയർ ടീമിൽ അറുപതിലധികം മത്സരങ്ങളും ഒഗ്ബെചെ കളിച്ചിട്ടുണ്ട്.

“ഹൈദരാബാദ് എഫ്‌സിക്ക് വേണ്ടി കരാർ ഒപ്പുവെച്ചതിൽ എനിക്ക് സന്തോഷമുണ്ട്. പരിശീലകൻ മനോലോ മാർക്വേസിന്റെ ശൈലി മികച്ചതാണ്. അദ്ദേഹത്തിന് കീഴിൽ കളിക്കുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്” ഒഗ്ബെചെ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.

Previous articleമാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ ജേഴ്സി ചിത്രങ്ങൾ
Next articleഇംഗ്ലണ്ട് ടീമിൽ കൊറോണ ബാധ വന്നപ്പോള്‍ ടൂര്‍ ഉപേക്ഷിക്കണമെന്ന് തോന്നിയില്ല – ബാബര്‍ അസം