ഒഗ്ബെചെ ഇനി മുംബൈ സിറ്റിയിൽ

20201021 144322
- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയ താരമായിരുന്ന ഒഗ്ബെചെ ഇനി മുംബൈ സിറ്റിക്ക് ആയി കളിക്കും. മുംബൈ സിറ്റിയുമായി ഒരു വർഷത്തെ കരാറാണ് ഒഗ്ബെചെ ഒപ്പുവെച്ചത്. കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് വിദേശ താരങ്ങളുടെ ശമ്പളം വെട്ടി കുറക്കാൻ തീരുമാനിച്ചത് ഒഗ്ബെചെയും ക്ലബുമായുള്ള ബന്ധം വഷളാക്കിയിരുന്നു. അങ്ങനെയാണ് ഒഗ്ബെചെയ്ക്ക് ഒരു വർഷത്തെ കരാർ കേരള ബ്ലാസ്റ്റേഴ്സിൽ ബാക്കി ഇരിക്കെ താരം മുംബൈയിലേക്ക് പോയത്.

കഴിഞ്ഞ സീസണിൽ കേരളത്തെ ഒറ്റയ്ക്ക് നയിച്ച താരമാണ് കേരളത്തിന്റെ ക്യാപ്റ്റൻ ഒഗ്നെചെ. ഒറ്റ സീസൺ കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ഗോളടിക്കാരൻ ആയി മാറിയ താരമാണ് ഒഗ്ബെചെ. കഴിഞ്ഞ സീസണിൽ ആകെ 15 ഗോളുകൾ നേടാൻ ഒഗ്ബെചെയ്ക്ക് ആയിരുന്നു. ഒപ്പം ഒരു അസിസ്റ്റും ഒഗ്ബെചെ സ്വന്തമാക്കി. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച സ്റ്റാർ സ്ട്രൈക്കർ ഒഗ്ബെചെയെ വലിയ തുക നൽകി ആയിരുന്നു അന്ന് കേരള ബ്ലാസ്റ്റേഴ്സ് റാഞ്ചിയത്.

നൈജീരിയക്കാരനായ ഒഗ്ബെചെ പി എസ് ജിയുടെ യൂത്ത് ടീമിലൂടെ വളർന്നു വന്ന താരമാണ്. പി എസ് ജിക്കു വേണ്ടി സീനിയർ ടീമിൽ അറുപതിലധികം മത്സരങ്ങളും ഒഗ്ബെചെ കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനായി 12 ഗോളുകളും താരം അടിച്ചു കൂട്ടിയിരുന്നു.

Advertisement