ഒഗ്ബെചെയ്ക്ക് ആദ്യ ഗോൾ, വിജയം തുടന്ന് മുംബൈ സിറ്റി

Img 20201206 184654
Credit: Twitter
- Advertisement -

ഐ എസ് എൽ കിരീട സാധ്യതയിൽ മുന്നിൽ നിൽക്കുന്ന മുംബൈ സിറ്റിക്ക് മറ്റൊരു വിജയം കൂടെ. ഇന്ന് ഒഡീഷയെ നേരിട്ട മുംബൈ സിറ്റി എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ലൊബേരയുടെ ടീമിന്റെ തുടർച്ചയായ മൂന്നാം വിജയമാണിത്. അവരുടെ തുടർച്ചയായ മൂന്നാം ക്ലീൻഷീറ്റും. ഇന്ന് ഒഡീഷയ്ക്ക് ഒരു അവസരവും കൊടുക്കാത്ത പ്രകടനമായിരുന്നു മുംബൈ സിറ്റി നടത്തിയത്.

മത്സരത്തിന്റെ മുപ്പതാം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ഒഗ്ബെചെ ആണ് മുംബൈയുടെ ആദ്യ ഗോൾ നേടിയത്. മുംബൈയിൽ എത്തിയ ശേഷം ഒഗ്ബെചെ നേടുന്ന ആദ്യ ഗോളാണിത്. ആദ്യ പകുതി അവസാനിക്കും മുമ്പ് റൗളിംഗ് ബോർജസ് മുംബൈ സിറ്റിയുടെ ലീഡ് ഇരട്ടിയാക്കി. ബിപിൻ സിംഗായിരുന്നു ഗോൾ ഒരുക്കിയത്‌. ഈ വിജയത്തോടെ 9 പോയിന്റുനായി മുംബൈ സിറ്റി ലീഗിൽ ഒന്നാമത് എത്തി. ഒരു വിജയം പോലും ഇല്ലാത്ത ഒഡീഷ എഫ് സി ലീഗിൽ പത്താം സ്ഥാനത്താണ് ഉള്ളത്.

Advertisement