Site icon Fanport

ഒഡീഷയ്ക്ക് പുതിയ ഗോൾ കീപ്പിംഗ് കോച്ച്

ഐ എസ് എൽ ക്ലബായ ഒഡീഷ എഫ് സി പുതിയ ഗോൾ കീപ്പിംഗ് പരിശീലകനെ നിയമിച്ചു. ബ്രസീലിയൻ സ്വദേശിയായ റൊഗേരിയോ റാമോസ് ആണ് ഒഡീഷയിൽ ഗോൾ കീപ്പിങ് കോച്ചായി ചുമതലയേറ്റത്. മുമ്പ് ഇന്ത്യൻ ദേശീയ ടീമിന്റെ ഗോൾ കീപ്പിംഗ് കോച്ചായി റാമോസ് പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയുടെ അണ്ടർ 19, അണ്ടർ 23 ടീമിനെയും റാമോസ് പരിശീലിപ്പിച്ചിട്ടുണ്ട്.

സുഡാൻ ദേശീയ ടീമിന്റെയും ഗോൾ കീപ്പിംഗ് പരിശീലകനായിരുന്നു അദ്ദേഹം. ഇന്ത്യൻ ക്ലബുകളായ മഹീന്ദ്ര യുണൈറ്റഡ്, വാസ്കോ ക്ലബ് എന്നിവയ്ക്കൊപ്പവും റാമോസ് പ്രവർത്തിച്ചിട്ടുണ്ട്. 46കാരനായ കോച്ച് സൈപ്രസ്, ദക്ഷിണ കൊറിയ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലെ ക്ലബുകൾക്കായും പരിശീലക വേഷം അണിഞ്ഞിട്ടുണ്ട്.

Exit mobile version