ഒഡീഷയ്ക്ക് ഇന്ന് ആദ്യ ഐ എസ് എൽ അങ്കം, ജംഷദ്പൂരിനായി അരങ്ങേറാൻ സി കെ വിനീത്

- Advertisement -

ഇന്ന് ഐ എസ് എല്ലിലെ ഈ സീസണിലെ മൂന്നാമത്തെ മത്സരത്തിൽ ജംഷദ്പൂർ എഫ് സി ഒഡീഷ എഫ് സിയെ നേരിടും. ഐ എസ് എൽ ചരിത്രത്തിലെ ഒഡീഷ എഫ് സിയുടെ ആദ്യ മത്സരമാകും ഇത്. മുൻ ഐ എസ് എൽ ക്ലബായ ഡെൽഹി ഡൈനാമോസാണ് ഇപ്പോൾ പേരു മാറി ഒഡീഷ എഫ് സി ആയത്. ജംഷദ്പൂരിന്റെ ഹോം ഗ്രൗണ്ടിൽ വെച്ചാണ് ഇന്നത്തെ മത്സരം.

മലയാളി താരം സി കെ വിനീത് ഇന്ന് ജംഷദ്പൂർ എഫ് സിക്കു വേണ്ടി അരങ്ങേറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പുതിയ പരിശീലകനായ അന്റോണിയോ ഇറിയോണ്ടോയുടെ കീഴിലാണ് ജംഷദ്പൂർ ഇറങ്ങുന്നത്. അകോസ്റ്റ, പിറ്റി, കാസ്റ്റിൽ എന്നിവരും ആദ്യ ഇലവനിൽ ഇന്ന് എത്താൻ സാധ്യതയുണ്ട്. ഒഡീഷ നിരയിൽ മുൻ ബെംഗളൂരു എഫ് സി താരം സിസ്കോ ഹെർണാണ്ടസും ഉണ്ടാകും. ഇന്ന് രാത്രി 7.30നാണ് മത്സരം.

Advertisement