വിജയിച്ചെ പറ്റൂ, ഗോവ ഇന്ന് ഒഡീഷയ്ക്ക് എതിരെ

Img 20210217 112759

ഐ എസ് എല്ലിൽ പ്ലേ ഓഫ് സ്ഥാനത്തിനായി പോരാടുന്ന എഫ് സി ഗോവ ഇന്ന് ഒഡീഷയെ നേരിടും. ഇപ്പോൾ ലീഗിൽ അഞ്ചാം സ്ഥാനത്താണ് ഗോവ ഉള്ളത്‌. അവസാന പത്തു മത്സരങ്ങൾ ഗോവ പരാജയം അറിഞ്ഞിട്ടില്ല എങ്കിലും ആകെ മൂന്ന് മത്സരങ്ങൾ മാത്രമെ ഈ അപരാജിത കുതിപ്പിൽ ഗോവ വിജയിച്ചിട്ടുള്ളൂ. അവസാന ആറു മത്സരങ്ങളിലും സമനില ആയിരുന്നു ഗോവയുടെ സമ്പാദ്യം.

ഗോവക്ക് ഇന്ന് വിജയിച്ചാൽ പ്ലേ ഓഫ് സ്ഥാനത്തേക്ക് തിരികെയെത്താം. നോർത്ത് ഈസ്റ്റും ഹൈദരബാദും ബെംഗളൂരുവും ഒക്കെ മികച്ച ഫോമിലേക്ക് ഉയർന്നതിനാൽ ഗോവയ്ക്ക് വിജയിച്ച് തുടങ്ങേണ്ടതുണ്ട്. ഈ സീസണിൽ ആകെ ഒരു മത്സരം മാത്രം വിജയിച്ച ടീമാണ് ഒഡീഷ. അവർക്ക് എതിരെ കൂടുതൽ ഗോളുകൾ അടിച്ച് ഗോൾ ഡിഫറൻസ് വർധിപ്പിക്കാനും ഗോവ ഇന്ന് ശ്രമിക്കും. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക.

Previous articleകൈല്‍ ജാമിസണ്‍ അടുത്ത ആന്‍ഡ്രേ റസ്സല്‍ ആയേക്കാം – ഗൗതം ഗംഭീര്‍
Next articleചാമ്പ്യൻസ് ലീഗ് പോരിനായി ഇന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിൽ