Site icon Fanport

സന്തോഷ് കശ്യപ് ഒഡീഷ എഫ് സിയിൽ അസിസ്റ്റന്റ് കോച്ച്

ഒഡീഷ എഫ് സി ഫസ്റ്റ് ടീമിന്റെ അസിസ്റ്റന്റ് കോച്ചായി പരിചയസമ്പന്നനായ ഇന്ത്യൻ കോച്ച് സന്തോഷ് കശ്യപ് എത്തി. മുൻ ഇന്ത്യൻ ഇന്റർനാഷണലും എഎഫ്‌സി പ്രോ ലൈസൻസ് ഉടമയുമായ സന്തോഷ് കശ്യപ് ഒഡീഷ എഫ്‌സിയിൽ ചേർന്നതായി ക്ലബ് അറിയിച്ചു.

ഒഡീഷ 23 03 28 16 45 51 223

മോഹൻ ബഗാൻ, മുംബൈ എഫ്‌സി, ഐസ്‌വാൾ എഫ്‌സി എന്നിവയുൾപ്പെടെ ഐ-ലീഗിലും ഐഎസ്‌എല്ലിലും സന്തോഷ് നിരവധി ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റ്ർ തന്ത്രപരമായ കഴിവും കളിക്കാരിൽ നിന്ന് മികച്ച പ്രകടനം പുറത്തെടുക്കാനുള്ള കഴിവും ഇന്ത്യൻ ഫുട്ബോൾ സമൂഹത്തിൽ പേരുകേട്ടതാണ്.

കളിക്കാരും കോച്ചിംഗ് സ്റ്റാഫുമായും പ്രവർത്തിക്കാനും വരാനിരിക്കുന്ന ഹീറോ സൂപ്പർ കപ്പിൽ ക്ലബ്ബിന്റെ വിജയത്തിന് സംഭാവന നൽകാനും തയ്യാറാണെന്ന് കശ്യപ് കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.

Exit mobile version