Site icon Fanport

ഒഡീഷ എഫ് സി പരിശീലകൻ ക്ലബ് വിട്ടു

സ്പാനിഷ് പരിശീലകനായ ജോസഫ് ഗൊംബാവു ഒഡീഷ എഫ് സിയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞു. അവസാന രണ്ടു സീസണുകളിലായി ഒഡീഷയിലും ഡെൽഹി ഡൈനാമോസിലുമായി ഉണ്ടായിരുന്ന ഗൊംബാവു ഇനി അവിടെ കരാർ പുതുക്കേണ്ടതില്ല എന്ന് തീരുമാനിച്ചു. രണ്ട് സീസണിലും ഗൊംബവുവിന്റെ കീഴിൽ അത്ര നല്ല പ്രകടനം ഒന്നും ആയിരുന്നില്ല ഡെൽഹി ഡൈനാമോസും ഒഡീഷയും നടത്തിയത്.

ഈ സീസണിൽ ആറാമതായാണ് ഒഡീഷ എഫ് സി ഫിനിഷ് ചെയ്തത്. ഓസ്ട്രേലിയൻ ക്ലബായ വെസ്റ്റേൺ സിഡ്നി വാരിയേഴ്സിന്റെ പരിശീലക സ്ഥാനം വിട്ടായിരുന്നു ജോസഫ് ഗൊമ്പവു ഇന്ത്യയിൽ എത്തിയത്. ഒഡീഷ വിട്ട അദ്ദേഹം ഇന്ത്യയിൽ തുടരാൻ സാധ്യതയില്ല. മുമ്പ് ആറു വർഷത്തോളം ബാഴ്സലോണയുടെ അക്കാദമി കോച്ച് ആയിരുന്നു ഇദ്ദേഹം.

ജോസഫ് ഗൊമ്പുവ 2016-17ൽ ഓസ്ട്രേലിയൻ ദേശീയ ടീമിന്റെ സഹ പരിശീലകൻ കൂടിയായിരുന്നു. മുമ്പ് ഓസ്ട്രേലിയൻ അണ്ടർ 23 ടീമിന്റെ പരിശീലകനും ആയിട്ടുണ്ട്. കിച്ചി, അഡ്ലഒഡ് യുണൈറ്റഡ്, എസ്പാനിയോൾ യൂത്ത് ടീം എന്നിവയിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

Exit mobile version