Picsart 23 03 20 15 43 07 984

ഒഡീഷ വിട്ട ഗൊംബാവുവിനെ ഈസ്റ്റ് ബംഗാൾ പരിശീലകനാക്കാൻ സാധ്യത

ഒഡീഷ എഫ് സി കഴിഞ്ഞ ആഴ്ച പുറത്താക്കിയ പരിശീലകൻ ഗൊംബാവു ഇന്ത്യയിൽ തന്നെ തുടരാൻ സാധ്യത. ഗൊംബാവുമായി ഈസ്റ്റ് ബംഗാൾ ചർച്ചയിലാണെന്നാണ് റിപ്പോർട്ടുകൾ. സൂപ്പർ കപ്പ് കഴിഞ്ഞതിനു ശേഷം ഈസ്റ്റ് ബംഗാൾ കോൺസ്റ്റന്റൈനെ പുറത്താക്കാൻ സാധ്യതയുണ്ട്‌ അതിനു ശേഷം ഗൊംബാവു ചുമതലയേൽക്കും എന്നാണ് സൂചന.

ഈ സീസണിൽ ഒഡീഷ ക്ലബിലേക്ക് തിരികെയെത്തിയ ഗൊംബാവു ടീമിനെ പ്ലേ ഓഫിലേക്ക് എത്തിച്ചിരുന്നു. എന്നാൽ സെമിയിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് ആയിരുന്നില്ല. 20 മത്സരങ്ങളിൽ നിന്ന് 30 പോയിന്റുമായി ലീഗിൽ ആറാം സ്ഥാനത്താണ് ഗൊമ്പാവുവിന്റെ ഒഡീഷ ഫിനിഷ് ചെയ്തത്.

നേരത്തെ 2018 മുതൽ 2020വരെ ഗൊമ്പവു ഒഡീഷ/ഡെൽഹി ഡൈനാമോസിന് ഒപ്പം ഉണ്ടായിരുന്നു. അതു കഴിഞ്ഞ് രണ്ട് സീസണുകളുടെ ഇടവേളക്ക് ശേഷമായിരുന്നു ഈ സീസൺ തുടക്കത്തിൽ അദ്ദേഹം ടീമിന്റെ ചുമതലയേറ്റത്.

മുമ്പ് ആറു വർഷത്തോളം ബാഴ്സലോണയുടെ അക്കാദമി കോച്ച് ആയിരുന്നു ഇദ്ദേഹം. ജോസഫ് ഗൊമ്പാവു 2016-17ൽ ഓസ്ട്രേലിയൻ ദേശീയ ടീമിന്റെ സഹ പരിശീലകൻ കൂടിയായിരുന്നു. മുമ്പ് ഓസ്ട്രേലിയൻ അണ്ടർ 23 ടീമിന്റെ പരിശീലകനും ആയിട്ടുണ്ട്. കിച്ചി, അഡ്ലഒഡ് യുണൈറ്റഡ്, എസ്പാനിയോൾ യൂത്ത് ടീം എന്നിവയിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

Exit mobile version