സെമി പ്രതീക്ഷകൾ നിലനിർത്താൻ ഒഡീഷയും ചെന്നൈയിനും

പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തുക എന്ന ലക്ഷ്യത്തോടെ ഇന്ന് ഗോവയിലെ തിലക് മൈതാന സ്റ്റേഡിയത്തിൽ നടക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) ഒഡീഷ എഫ്‌സിയും ചെന്നൈയിന നേർക്കുനേർ വരും. ഇരുടീമുകളും പോയിന്റ് ടേബിളിൽ അടുത്തടുത്താണ്. ഒഡീഷ എഫ്‌സി 21 പോയിന്റുമായി ഏഴാം സ്ഥാനത്തും ചെന്നൈയിൻ എഫ്‌സി 19 പോയിന്റുമായി എട്ടാം സ്ഥാനത്തും നിൽക്കുന്നും.

വിരലിലെണ്ണാവുന്ന മത്സരങ്ങൾ മാത്രം ബാക്കിയുള്ളതിനാൽ സമനില പോലും ടീമുകൾക്ക് തോൽവിയായി അനുഭവപ്പെടും. ചെന്നൈയൻ അവരുടെ അവസാന മത്സരത്തിൽ ക്ലബിന്റെ ഹീറോ ഐഎസ്‌എൽ ചരിത്രത്തിലെ ഏറ്റവും കനത്ത പരാജയം നേരിട്ടിരുന്നു. എഫ്‌സി ഗോവയോട് 5-0 ന് ആണ് അവർ തോറ്റത്. ചെന്നൈയിന് അവസാന നാല് മത്സരങ്ങളിലും വിജയിക്കാൻ ആയിട്ടില്ല. ഒഡീഷ ആകട്ടെ അവസാന മത്സരത്തിൽ മുംബൈ സിറ്റിയോട് 4-1ന്റെ പരാജയവും ഏറ്റുവാങ്ങിയിരുന്നു.