Picsart 23 09 23 20 29 19 917

ചെന്നൈയിനെ തോൽപ്പിച്ച് ഒഡീഷ ഐ എസ് എൽ സീസൺ തുടങ്ങി

ഒഡീഷക്ക് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ വിജയ തുടക്കം. ആദ്യ മത്സരത്തിൽ ഇന്ന് ഭുവനേശ്വരിൽ ഒഡീഷ ചെന്നൈയിനെ തോൽപ്പിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു ചെന്നൈയിന്റെ വിജയം. ഇടിയും മിന്നലും കാരണം ആദ്യ പകുതിയിൽ മത്സരം തടസ്സപ്പെട്ടിരുന്നു. മത്സരത്തിൽ കൃത്യമായി അവസരങ്ങൾ സൃഷ്ടിച്ചും ഗോളടിച്ചും ഒഡീഷ മികച്ച പ്രകടനം കാഴ്ചവെച്ചു.

ആദ്യ പകുതിയുടെ അവസാബം ജെറിയുടെ ഫിനിഷിൽ നിന്നായിരുന്നു ഒഡീഷയുടെ ആദ്യ ഗോൾ. രണ്ടാം പകുതിയിൽ സബ്ബായി എത്തിയ ഡിയേഗോ മൊറിസിയോ മനോഹരമായ റണ്ണിന് ഒടുവിൽ ഒഡീഷയുടെ രണ്ടാം ഗോളും നേടി. ഇതോടെ ലൊബേരയുടെ ടീം വിജയം ഉറപ്പിച്ചു.

ഒഡീഷയ്ക്ക് അടുത്ത മത്സരത്തിൽ മുംബൈ സിറ്റിയും ചെന്നൈയിന് നോർത്ത് ഈസ്റ്റും ആണ് എതിരാളികൾ.

Exit mobile version