വീണ്ടും ജയമില്ലാതെ ബെംഗളൂരു എഫ് സി

20210124 213208

ഐ എസ് എല്ലിൽ തുടർച്ചയായ ഏഴാം മത്സരത്തിലും വിജയം ഇല്ലാതെ ബെംഗളൂരു എഫ് സി. ഇന്ന് ഒഡീഷയ്ക്ക് എതിരായ മത്സരത്തിൽ 1-1 എന്ന സമനിലയിൽ ആണ് മത്സരം അവസാനിച്ചത്. മത്സരം 1-1 എന്നാണ് അവസാനിച്ചത് എങ്കിലും ഇന്ന് കണ്ടത് ഈ സീസണിൽ കണ്ട ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നായിരുന്നു.

ആദ്യ പകുതിയിൽ എട്ടാം മിനുട്ടിൽ ഒരു പെട്ടെന്നുള്ള ഫ്രീകിക്കിൽ ബെംഗളൂരു ഡിഫൻസിനെ കബളിപ്പിച്ച് ഡിയേഗോ മൗറീസിയോ ആണ് ഒഡീഷയ്ക്ക് ലീഡ് നൽകിയത്. ആദ്യ പകുതിയിൽ ഒഡീഷ രണ്ടാം ഗോൾ നേടിയില്ല. രണ്ടാം പകുതിയിൽ ബെംഗളൂരു എഫ് സി അറ്റാക്ക് ശക്തമാക്കി. 82ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് പാർതാലുവിന്റെ പവർഫുൾ ഹെഡർ ബെംഗളൂരു എഫ് സിക്ക് സമനില നൽകി.

ഇതിനു ശേഷം രണ്ട് ടീമുകൾക്കും വിജയിക്കാൻ ഇഷ്ടം പോലെ അവസരങ്ങൾ ലഭിച്ചു. എന്നാൽ ഒന്ന് പോലും വലയിൽ കയറിയില്ല. രണ്ട് ഗോൾ കീപ്പർമാരും മികച്ച സേവുകളുമായി തിളങ്ങി. ഗുർപ്രീത് ആണ് കളിയിലെ ഏറ്റവും മികച്ച സേവ് നടത്തിയത്‌. ഈ സമനില ബെംഗളൂരു എഫ് സിയെ ഏഴാം സ്ഥാനത്ത് എത്തിച്ചു. ഒഡീഷ അവസാന സ്ഥാനത്ത് തന്നെ തുടരുകയാണ്‌.

Previous articleടാമി അബ്രഹാം ഹാട്രിക്കിൽ ചെൽസി മുന്നോട്ട്, പെനാൾട്ടി കിട്ടിയിട്ടും ഗോളടിക്കാൻ ആകാതെ വെർണർ
Next articleജോ റൂട്ടും വീണു, ലങ്ക ലീഡിനരികെ