വിവാദങ്ങൾ ഒഴിയും മുമ്പ് ഇന്ന് ഐ എസ് എല്ലിൽ രണ്ടാം പ്ലേ ഓഫ്

Newsroom

Picsart 23 03 04 02 39 03 653
Download the Fanport app now!
Appstore Badge
Google Play Badge 1

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐ‌എസ്‌എൽ) നോക്കൗട്ട് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ ഇന്ന് ൽ വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ എടികെ മോഹൻ ബഗാൻ ഒഡീഷ എഫ്‌സിയെ നേരിടും. ഹീറോ ഐഎസ്‌എല്ലിൽ ഇത് മറീനേഴ്‌സിന്റെ മൂന്നാം സീസണാണ്, ഇതിനു മുമ്പ് എല്ലാ തവണയും അവർ പ്ലേ ഓഫിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഒഡീഷക്ക് സെമി ഫൈനൽ സ്ഥാനം ഉറപ്പിക്കാൻ ATKMB യ്‌ക്കെതിരായ അവരുടെ ചരിത്രത്തിലെ ആദ്യ ജയം അവർ സ്വന്തമാക്കേണ്ടി വരും.

Picsart 23 03 04 02 39 17 443

എവേ ഗെയിമുകളിൽ പത്ത് എണ്ണത്തിൽ മൂന്നെണ്ണം മാത്രം വിജയിച്ച ഒഡീഷക്ക് കൊൽക്കത്തയിൽ ചെന്ന് ജയിക്കുക എളുപ്പമാകില്ല. അവരുടെ സ്റ്റാർ സ്‌ട്രൈക്കർ ഡീഗോ മൗറിസിയോയിൽ ആയിരിക്കും ഒഡീഷയുടെ പ്രതീക്ഷ. ഈ സീസണിൽ 12 ഗോളുകൾ നേടിയ ബ്രസീലിയൻ താരം ഗോൾഡൻ ബൂട്ടിനായി പോരാടുന്ന താരമാണ്. ഇന്ന് വിജയിക്കുന്നവർ സെമിയിൽ ഹൈദരാബാദ് എഫ് സിയെ ആകും നേരിടുക. ഇന്നലെ നടന്ന ആദ്യ പ്ലേ ഓഫിൽ വിവാദ ഗോളിൽ കേരളത്തെ മറികടന്ന ബെംഗളൂരു സെമിയിൽ എത്തിയിരുന്നു.