Site icon Fanport

ഒനൈന്ത്യയും ഗോവയിലേക്ക് എത്തി

സ്പാനിഷ് ഡിഫൻഡർ ഒനൈന്ത്യ ഇനി എഫ് സി ഗോവയിൽ. ഹൈദരാബാദ് എഫ്‌സിയിൽ നിന്നാണ് താരം ഗോവയിലേക്ക് എത്തുന്നത്. ഹൈദരാബാദ് കോച്ച് മനോലോ മാർക്വേസ് ഗോവയിലേക്ക് എത്തിയതിനു പിന്നാലെയാണ് ഒനൈന്ത്യയും ഗോവയിലേക്ക് എത്തുന്നത്.

ഗോവ 23 05 15 11 15 39 773

ഈ കഴിഞ്ഞ സീസണിൽ ഐ എസ് എല്ലിൽ 21 മത്സരങ്ങൾ താരം കളിച്ചിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റും താരം സംഭാവന ചെയ്തിട്ടുണ്ട്. അത്‌ലറ്റിക് ബിൽബാവോയിലൂടെ കരിയർ ആരംഭിച്ച ഒനൈന്ത്യ സെൽറ്റ ഡി വിഗോ, സെവിയ്യ, വിയ്യറയൽ തുടങ്ങി വിവിധ സ്പാനിഷ് ക്ലബുകൾക്കായി താരം കളിച്ചിട്ടുണ്ട്.

Exit mobile version