Picsart 24 06 07 22 40 39 188

ഒനൈന്ത്യ എഫ് സി ഗോവയിൽ കരാർ പുതുക്കി

എഫ് സി ഗോവയുടെ സെന്റർ ബാക്കായ ഒഡെ ഒനൈന്ത്യ ക്ലബ്ബുമായുള്ള കരാർ നീട്ടിയതായി ക്ലബ് അറിയിച്ചു. അടുത്ത സീസൺ അവസാനം വരെ നീണ്ടു നീണ്ടു നിൽക്കുന്ന കരാറാണ് ഒനൈന്ത്യ ഒപ്പുവെച്ചത്. കഴിഞ്ഞ സമ്മറിൽ ആയിരുന്നു സ്പാനിഷ് സെൻ്റർ ബാക്ക് ഗോവയിൽ എത്തിയത്.

ഇതുവരെ ആകെ 32 മത്സരങ്ങൾ ഗോവക്ക് വേണ്ടി കളിച്ചു. മനോലോ മാർക്വേസിൻ്റെ കീഴിൽ ആകെ ഒരു മത്സരം മാത്രമാണ് ഒനൈന്ത്യക്ക് നഷ്ടമായത്. എഫ്‌സി ഗോവ 2023 ഡ്യൂറൻഡ് കപ്പിൻ്റെ സെമിയിൽ എത്തിയപ്പോഴും ഐഎസ്എൽ പ്ലേഓഫിൽ എത്തിയപ്പോൾ ഒനൈന്ത്യയുടെ പങ്കു വലുതായിരുന്നു.

ഡിഫൻഡർ ഒമ്പത് മത്സരങ്ങളിൽ ടീമിന്റെ ക്യാപ്റ്റൻ ആം ബാൻഡും അണിഞ്ഞിരുന്നു. “എഫ്‌സി ഗോവയുമായുള്ള എൻ്റെ യാത്ര തുടരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. കഴിഞ്ഞ സീസൺ അതിശയകരമായിരുന്നും – ഒനൈന്ത്യ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.

Exit mobile version