Site icon Fanport

ഒനൈന്ത്യ എഫ് സി ഗോവയിലേക്ക്!!

സ്പാനിഷ് ഡിഫൻഡർ ഒനൈന്ത്യ എഫ് സി ഗോവയിലേക്ക്. ഹൈദരാബാദ് എഫ്‌സിയുടെ താരത്തെ ഗോവ സ്വന്തമാക്കുമെന്ന് IFTWC റിപ്പോർട്ട് ചെയ്യുന്നു. 33കാരനായ താരവുമായുള്ള ഗോവയുടെ ചർച്ചകൾ അന്തിമഘട്ടത്തിലാണ്‌. ഹൈദരാബാദ് കോച്ച് മനോലോ മാർക്വേസ് ഗോവയിലേക്ക് പോകുന്നതിന് പിന്നാലെയാണ് ഒനൈന്ത്യയും ഗോവയിലേക്ക് പോകുന്നത്.

ഗോവ 23 05 15 11 15 39 773

ഈ സീസണിൽ ഐ എസ് എല്ലിൽ 21 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. ഒരു ഗോളും ഒരു അസിസ്റ്റും താരം സംഭാവന ചെയ്തിട്ടുണ്ട്. അത്‌ലറ്റിക് ബിൽബാവോയിലൂടെ കരിയർ ആരംഭിച്ച ഒനൈന്ത്യ സെൽറ്റ ഡി വിഗോ, സെവിയ്യ, വിയ്യറയൽ തുടങ്ങി വിവിധ സ്പാനിഷ് ക്ലബുകൾക്കായി താരം കളിച്ചിട്ടുണ്ട്.

Exit mobile version