മൂന്ന് മലയാളികളുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഐ എസ് എൽ ടീം

Img 20201116 014919
- Advertisement -

ഈ സീസൺ ഐ എസ് എല്ലിനായുള്ള സ്ക്വാഡ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പ്രഖ്യാപിച്ചു. മൂന്ന് മലയാളികൾ ഉൾപ്പെടുന്നതാണ് ഇത്തവണത്തെ നോർത്ത് ഈസ്റ്റിന്റെ സ്ക്വാഡ്. മുൻ ചെന്നൈ സിറ്റി താരം മഷൂർ ഷരീഫും, ഇന്ത്യൻ നാവിയുടെ താരമായിരുന്ന ബ്രിട്ടോയും, മോഹൻ ബഗാൻ താരമായിരുന്ന വി പി സുഹൈറും ആണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് നിരയിൽ ഉള്ള മലയാളികൾ. ഐ ലീഗിലെ മികവ് മൂവരും ഐ എസ് എല്ലിലും ആവർത്തിക്കും എന്നാണ് മലയാളി ഫുട്ബോൾ ആരാധകർ വിശ്വസിക്കുന്നത്.

35കാരനായ സ്പാനിഷ് പരിശീലകൻ ജെറാഡ് നസ് ആണ് ഇത്തവണ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരിശീലിപ്പിക്കുന്നത്. കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റിനൊപ്പം ഉണ്ടായിരുന്ന വിദേശ താരം ഗലേഹോ മാത്രമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് നിലനിർത്തിയ വിദേശ താരം. ആറ് പുതിയ വിദേശ താരങ്ങളെ നോർത്ത് ഈസ്റ്റ് പുതുതായി സൈൻ ചെയ്തു. ബെഞ്ചമിൻ ലാമ്പോട്ട്, ഡൈലൻ ഫോക്സ്, കമാര, ലൂയിസ് മക്കാഡോ, ഇദ്രിസ സില്ല, ക്വെസി അപ്പിയ എന്നിവരാണ് നോർത്ത് ഈസ്റ്റിന്റെ പുതിയ വിദേശ താരങ്ങൾ.

നവംബർ 21ന് മുംബൈ സിറ്റിക്ക് എതിരെയാണ് നോർത്ത് ഈസ്റ്റിന്റെ ആദ്യത്തെ മത്സരം.

Goalkeepers: Sanjiban Ghosh, Subhasish Roy, Gurmeet, Nikhil Deka

Defenders: Ashutosh Mehta, Benjamin Lambot, Dylan Fox, Gurjinder Kumar, Mashoor Shereef, Nabin Rabha, Nim Dorjee, Provat Lakra, Wayne Vaz, Rakesh Pradhan

Midfielders: Federico Gallego, Khassa Camara, Lalengmawia, Imran Khan, Lalrempuia Fanai, Pragyan Gogoi, Rochharzela

Forwards: Idrissa Sylla, Luis Machado, Kwesi Appiah, Britto PM, Ninthoinganba Meetei, Lalkhawpuimawia, Suhair Vadakkepeedika

Advertisement