നോർത്ത് ഈസ്റ്റിൽ നിന്ന് വിങ്ങറെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ വിങ്ങറായിരുന്ന സത്യസെൻ സിങിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. ഒരു വർഷത്തെ കരാറിൽ ആണ് സത്യസെൻ സിങ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. 27കാരനായ മണിപ്പൂർ സ്വദേശി കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റിന്റെ താരമായിരുന്നു. എന്നാൽ പരിക്ക് കാരണം താരത്തിന് കഴിഞ്ഞ സീസൺ നിരാശയുടേതായിരുന്നു.

2017-18 സീസണിൽ ഡെൽഹി ഡൈനാമോസിന് വേണ്ടി ഗംഭീര പ്രകടം സത്യസെൻ കാഴ്ചവെച്ചിരുന്നു. മൂന്ന് അസിസ്റ്റും ഒരു ഗോളും സത്യെൻ സിംഗ് ആ സീസണിൽ നേടിയിരുന്നു. ഐ ലീഗിൽ ഡി എസ് കെ ശിവജിയൻസിനായും സാൽഗോക്കറിനായും മുമ്പ് കളിച്ചിട്ടുണ്ട്. റോയൽ വാഹിങ്ദോഹിന്റെ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്.

Previous articleബംഗ്ലാദേശിന് പുതിയ കോച്ച്, മുഖ്യ കോച്ചായി റസ്സല്‍ ഡൊമിംഗോയ്ക്ക് നിയമനം
Next articleഡ്യൂറണ്ട് കപ്പ്, റിയൽ കാശ്മീർ സെമിയിൽ